December 12, 2024

വിവാഹം ഇങ്ങെത്താറായി, നാഗചൈതന്യ-ശോഭിത കല്യാണ തീയതി എത്തി; വേദി ഹൈദരാബാദില്‍

Share Now

നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബര്‍ നാലിന്. ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഓഗസ്റ്റില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ശോഭിത ആരംഭിച്ചിരുന്നു.

ഹൈദരാബാദില്‍ വച്ച് തന്നെയാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വച്ച് വിവാഹം നടക്കും എന്നാണ് പുതിയ വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. നാലോ അഞ്ചോ വേദി ഇവരുടെ മുന്നിലുണ്ടായിരുന്നുവെങ്കിലും വരനും വധുവും അന്നപൂര്‍ണ തിരഞ്ഞെടുക്കുകയായിരുന്നു.

അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെനിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

അന്നപൂര്‍ണയില്‍ നടന്ന എഎന്‍ആര്‍ നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ ശോഭിത അക്കിനേനി കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം, നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യ ഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ 2021 ഒക്ടോബറിലാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വഖഫ് ബോര്‍ഡ് രാജ്യത്തെ ഭൂമി തട്ടിയെടുക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കും; ആര്‍ക്കും തടയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
Next post 20 ലക്ഷം അയ്യപ്പഭക്തര്‍ക്ക് അന്നദാനം; ന്യൂറോ സര്‍ജന്‍മാരടങ്ങുന്ന വൈദ്യസംഘത്തിന്റെ സേവനം; തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ശബരിമല