‘പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ’: സമാന്ത
സിനിമാ ലോകത്തെ ബന്ധങ്ങളൊന്നുമില്ലാതെയാണ് സമാന്ത കടന്നു വരുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച് എത്തിയത് പോലുമല്ല സമാന്ത എന്നതാണ് വസ്തുത. പഠിക്കുന്ന സമയത്ത് പണം സമ്പാദിക്കാനായി മോഡലിംഗ് ആരംഭിച്ചതായിരുന്നു സമാന്ത. അത് വഴിയാണ് താരത്തെ തേടി സിനിമ എത്തിയത്.
ഒരിക്കൽ താൻ മോഡലിംഗിലേക്ക് വന്നതിനെക്കുറിച്ച് സമാന്ത തന്നെ പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിരുന്നു താൻ മോഡലിംഗ് ചെയ്‌തതെന്നാണ് സമാന്ത പറഞ്ഞത്. തന്റെ തിരഞ്ഞെടുപ്പായിരുന്നില്ല മോഡലിംഗ്. പഠിക്കാനുള്ള പണമുണ്ടായിരുന്നില്ല എന്റെ പക്കൽ. പക്ഷെ ഞാനതിൽ സന്തോഷിക്കുന്നു. നിനക്ക് പഠിക്കാനുള്ള ലോണൊന്നും ഞാൻ അടയ്ക്കില്ലെന്ന് അച്ഛൻ പറുന്നതോടെയാണ് എന്റെ ജീവിതം മാറുന്നത്. നേരത്തെ കോഫി വിത്ത് കരണിൽ സംസാരിക്കുകയായിരുന്നു സമാന്ത.
ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ കാലത്ത് തീയേറ്റർ റിലീസുകളെ പോലെ തന്നെ പോലെ തന്നെ ആളുകൾ വെബ് സീരീസുകൾക്കും ഒടിടി സിനിമകൾക്കും കാത്തിരിക്കാറുണ്ട്. താരങ്ങളെ സംബന്ധിച്ച് പുതിയ അവസരങ്ങൾ നേടാനും ഭാഷുടെ അതിർ വരമ്പുകൾ ലംഘിച്ച് മറ്റ് ഭാഷകളിൽ അഭിനയിക്കാനുള്ള അവസരങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് സഹായിച്ചിട്ടുണ്ട്.
വെബ് സീരീസുകളിലൂടെ വലിയ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. ബോളിവുഡിലേയും തെന്നിന്ത്യൻ സിനിമയിലേയുമെല്ലാം വലിയ താരങ്ങൾ ഇതിനോടകം തന്നെ ഒടിടിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും അജയ് ദേവ്‌ഗണും മനോജ് വാജ്‌പേയും വിജയ് സേതുപതിയും തമന്നയും കരീന കപൂറുമെല്ലാം ഇതിനോടകം ഒടിടി ലോകത്ത് കയ്യൊപ്പ് ചാർത്തിയവരാണ്.
ബിഗ് സ്ക്രീനിൽ നിന്നും ഒടിടിയിലേക്ക് വന്നവരിൽ മുൻനിരക്കാരിയാണ് സമാന്ത. തെന്നിന്ത്യൻ താരസുന്ദരിയായ സമാന്ത ഒടിടി ലോകത്തേക്ക് കടന്നു വരുന്നത് ഫാമിലി മാൻ 2 വെബ് സീരീസിലൂടെയാണ്. തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിലും സ്റ്റീരിയോടൈപ്പ് നായിക വേഷങ്ങളിലും ഒതുങ്ങി നിന്നിരുന്ന സമാന്തയുടെ അഭിനയ മികവും ആക്ഷൻ ചെയ്യാനുള്ള മിടുക്കുമെല്ലാം മുതലെടുത്ത സീരീസായിരുന്നു ഫാമിലി മാൻ 2. ഇതോടെ സമാന്ത താരമായി മാറി. ഇന്ന് ഇന്ത്യയാകെ ആരാധകരുള്ള നായികയാണ് സമാന്ത. അതോടൊപ്പം ഒടിടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികായയും സമാന്ത വളർന്നരിക്കുകയാണ്.