December 12, 2024

കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്

Share Now

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
Next post റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യയിലേക്ക്; തീയതി ഉടൻ പ്രഖ്യാപിക്കും