March 22, 2025

നിര്‍മ്മാതാക്കള്‍ നാല് കോടി തട്ടിയെടുത്തു, സിനിമയില്‍ വേഷം തന്നില്ല..; പരാതിയുമായി മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍

Share Now

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കളായ ദമ്പതികള്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മുന്‍ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിന്റെ മകള്‍ ആരുഷി നിഷാങ്ക്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാന്‍സി, വരുണ്‍ ബഗ്ല എന്നീ നിര്‍മ്മാതാക്കള്‍ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആരുഷി പരാതി നല്‍കിയിരിക്കുന്നത്.

വിക്രാന്ത് മസിയും ഷനായ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘ആന്‍ഖോന്‍ കി ഗുസ്തഖിയാന്‍’ എന്ന സിനിമക്ക് വേണ്ടിയാണ് നടിയും നിര്‍മ്മാതാവുമായ ആരുഷി നാല് കോടി നല്‍കിയത്. സിനിമയില്‍ ഒരു പ്രധാന വേഷം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ ആരുഷിക്ക് വാക്ക് നല്‍കിയിരുന്നു.

സിനിമയില്‍ അഞ്ച് കോടി രൂപ നിക്ഷേപിക്കാനാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. പ്രധാന വേഷം മാത്രമല്ല, ലാഭവിഹിതത്തിന്റെ 20 ശതമാനവും നല്‍കാമെന്ന് പറഞ്ഞിരുന്നു. വേഷത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ 15 ശതമാനം പലിശ സഹിതം പണം തിരികെ നല്‍കാമെന്നും നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. 2024 ഒക്ടോബര്‍ 9ന് ധാരണാപത്രവും ഒപ്പ് വച്ചിരുന്നു.

അടുത്ത ദിവസം ആരുഷിയില്‍ നിന്ന് രണ്ടു കോടി നിര്‍മ്മാതാക്കള്‍ കൈപ്പറ്റി. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തി. ഇതിന് പിന്നാലെ ഒക്ടോബര്‍ 27, 30, നവംബര്‍ 19 തീയതികളിലായി മൊത്തം നാല് കോടി രൂപ നല്‍കി. എന്നാല്‍ സിനിമയില്‍ നിന്നും ആരുഷിയെ ഒഴിവാക്കി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല എന്നാണ് ആരുഷി പറയുന്നത്.

Previous post എനിക്ക് ഭയമുണ്ടായിരുന്നു, ആ സംഭവം ഞങ്ങളെയെല്ലാം മാറ്റി മറിച്ചു.. ശിക്ഷാ ഇളവ് ലഭിക്കുന്നതാക്കെ കാണുമ്പോള്‍ ഷോക്ക് ആണ്: പാര്‍വതി
Next post പുടിനെ ഫോണിൽ വിളിച്ചു, സെലെൻസ്‌കിയെ ഉടൻ നേരിട്ട് കാണും; ട്രംപ് ഇടപെടിൽ റഷ്യ – ഉക്രെയിൻ യുദ്ധം അവസാനിക്കുന്നോ?