December 12, 2024

അവസാനം പെണ്ണ് കിട്ടി, 47-ാം വയസില്‍ തിരുമണം; ബാഹുബലി താരം വിവാഹിതനായി

Share Now

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുബ്ബ രാജു വിവാഹതനായി. താരം തന്നെയാണ് തന്റെ വിവാഹ കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അവസാനം വിവാഹതനായി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പ് പട്ട് സാരിയാണ് വധുവിന്റെ വേഷം. അവസാനം അണ്ണനും പെണ്ണ് കിട്ടിയല്ലോ, ജീവിതം കളറാക്കു, തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും സുബ്ബ രാജു വേഷമിട്ടിട്ടുണ്ട്.

47 വയസുള്ള താരം 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആര്യ, സാംബ, ചണ്ടി, സുഭാഷ് ചന്ദ്രബോസ്, പോക്കിരി, പൗര്‍ണ്ണമി, ദേശമുദ്രു, ബില്ല, യേവദു, ബാഹുബലി 2, മജ്‌ലി, അഖണ്ഡ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വില്ലനായും സഹനടനായും സുബ്ബ രാജു വേഷമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ബിജെപിയിൽ കുറുവാ സംഘമെന്ന പോസ്റ്റർ’; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്
Next post വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്