March 22, 2025

പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ പോകാറില്ല,തള്ളവൈബെന്ന് എഴുതി തള്ളി; പത്തരയായാൽ എങ്ങനെയെങ്കിലും ഒന്നുറങ്ങണം എന്ന ചിന്തയാണ്: അഞ്ചു ജോസഫ്

Share Now

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അവതാരികയായും മറ്റും താരം ടെലിവിഷൻ ഷോകളിളും അഞ്ജു സജീവമായിരുന്നു. 2011ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിൽ പിന്നണി പാടിയാണ് സിനിമയിൽ അഞ്ജുവിന്റെ തുടക്കം.

കഴിഞ്ഞ ഡിസംബറിൽ ആദിത്യ പരമേശ്വരനൊപ്പം പുതുജീവിതം ആരംഭിച്ചിരിക്കുകയാണ് ഗായിക. ഇരുവരുടെയും വിവാഹചിത്രങ്ങളും മറ്റും വൈറലായിരുന്നു. ഇപ്പോഴിതാ മാതൃഭൂമി അക്ഷരത്സോവത്തിൽ പങ്കെടുക്കാനെത്തിയ അഞ്ജുവിന്റെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന മാറ്റങ്ങളെകുറിച്ചും മുപ്പതുകളിലൂടെയുള്ള തന്റെ യാത്രയെ കുറിച്ചും അഞ്ജു സംസാരിച്ചു. എന്നിൽ വരണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്ന മാറ്റം നോ പറയാനുള്ള കഴിവാണ് എന്നും അഞ്ചു പറഞ്ഞു. ബൗണ്ടറി വെക്കാൻ പഠിച്ച് വരുന്നതേയുള്ളു. നോ പറയേണ്ടിടത്ത് പറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ പറഞ്ഞ് ശീലമില്ലാത്തതിനാൽ കുറച്ച് സമയം എടുക്കും എന്നും അഞ്ചു പറയുന്നു.

തള്ളവൈബിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ തന്ത വൈബിന്റെയും തള്ള വൈബിന്റെയും അറ്റത്തുള്ളയാളാണ് എന്നും ഒരു സോഷ്യൽ പേഴ്സണുമല്ല എന്നും അഞ്ചു മറുപടി നൽകി. പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ ഞാൻ പോകാറില്ല. അതിനകത്ത് ഇല്ലാത്തയാളാണ് ഞാൻ. അപ്പോൾ തന്നെ തള്ളവൈബെന്ന് എഴുതി തള്ളി എന്നും പറഞ്ഞു. എന്നാൽ അതിന്റെ ഭാ​ഗമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. പത്തരയായി കഴിയുമ്പോൾ എങ്ങനെയെങ്കിലും വേ​ഗം ഒന്നുറങ്ങണം എന്ന ചിന്തയാണ് എന്ന് അഞ്ചു പറഞ്ഞു.

Previous post കേരളം അതിജീവിക്കും എന്നതിനുള്ള തെളിവുരേഖയാണ് ബജറ്റ്; നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും: മുഖ്യമന്ത്രി
Next post പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു