അന്ന് നമ്മള്‍ തിരുവനന്തപുരത്ത് ഒരു പണിയും ഇല്ലാതെ കറങ്ങി നടന്നതല്ലേ, എന്റെ പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം; നിമിഷ് രവിക്ക് ആശംസകളുമായി അഹാന
സുഹൃത്ത് ആയ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി അഹാന കൃഷ്ണ. തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളടക്കം പറഞ്ഞാണ് അഹാനയുടെ കുറിപ്പ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം എന്നാണ് നിമിഷ് രവിയെ അഹാന പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് നിമിഷ് കമന്റ് ചെയ്തിട്ടുമുണ്ട്.
”നിനക്ക് മുപ്പത് വയസായോ? നിനക്ക് 21 വയസുള്ളപ്പോള്‍ നമ്മള്‍ തിരുവനന്തപുരത്ത് കൂടി ഒരു പണിയും ഇല്ലാതെ, എന്നാല്‍ ഏറെ പ്രതീക്ഷയോടെ കറങ്ങി നടന്നത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. അന്നത്തെ നിന്നില്‍ നിന്നും ഇന്നത്തെ നീയായുള്ള ദൂരം ഏറെയുണ്ട്. ഇന്ന് നിന്നെ നോക്കൂ. നിങ്ങള്‍ എവിടെ ആയിരിക്കണമെന്ന് ഞങ്ങള്‍ എല്ലാവരും സ്വപ്നം കണ്ടിടത്ത്.”
”നിങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നിന്റെ കഴിവ്, അഭിനിവേശം, അചഞ്ചലമായ കഠിനാധ്വാനം. നിന്റെ മനോഹരമായ ഹൃദയം ഇതും ഇതിലേറെയും അര്‍ഹിക്കുന്നു. എന്റെ പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം. ഹ..ഹ..ഹ നിനക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.
അതേസമയം, അഹാന നായികയായ ‘ലൂക്ക’ സിനിമയുടെ ഛായാഗ്രാഹകനായിരുന്നു നിമിഷ് രവി. നിമിഷിന്റെ ആദ്യ സിനിമയാണ് ലൂക്ക. സാറാസ്, കുറുപ്പ്, റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ബസൂക്ക, ലക്കി ഭാസ്‌കര്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകനും നിമിഷ് ആണ്.