
വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജു കുര്യൻ
നടി അഞ്ചു കുര്യൻ വിവാഹിതയാവുന്നു. വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിശ്ചയത്തിന്റെ ചിതങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. റോഷൻ കരിപ്പയാണ് വരൻ. കോട്ടയം സ്വദേശിയാണ് അഞ്ജു കുര്യൻ. വിവാഹ നിശ്ചയത്തിൻറെ ചിത്രങ്ങളും വീഡിയോയും അഞ്ജു ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിട്ടുള്ളത്.
2013 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ചു കുര്യന്റെ സിനിമാ അരങ്ങേറ്റം. നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു ഈ ചിത്രത്തിലേത്. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, മേപ്പടിയാൻ, അബ്രഹാം ഓസ്ലർ, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരേ സമയമെത്തിയ നേരത്തിന് ശേഷം ചെന്നൈ ടു സിംഗപ്പൂർ, ഇഗ്ലൂ, സില നേരങ്ങളിൽ സില മനിതർകൾ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 2018 ൽ പുറത്തെത്തിയ ഇദം ജഗത് ആണ് അഭിനയിച്ച തെലുങ്ക് ചിത്രം.
More Stories
അവിഹിതം, സാമ്പത്തികം.. എന്തിനാണ് ഈ ഊഹാപോഹങ്ങള്‍? ഞാന്‍ ഒളിച്ചോടിയത് 18-ാം വയസില്‍ അല്ല..; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പാര്‍വതി വിജയ്
തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി വിജയ്. ഡിവോഴ്സ് എന്നത് എല്ലാവര്ക്കും വിഷമം വരുന്ന കാര്യം തന്നെയാണ്. ദയവ് ചെയ്ത് താന്‍...
‘ഫ്രീയായി ഷോ ചെയ്യാൻ ലാലേട്ടനോടും മമ്മൂക്കയോടും ആവശ്യപ്പെട്ട സംഘടന ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നു, ഒരു കോടി രൂപ ഓഫീസ് നിര്‍മ്മിക്കാൻ കൊടുത്തു’: ജയൻ ചേർത്തല
അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയ്യുന്നതെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ആറാം തമ്പുരാൻ പോലുള്ള...
വിഴുപ്പലക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കൂ.. താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്, പകര്‍പ്പവകാശങ്ങളും കൊടുക്കേണ്ടി വരും: സാന്ദ്ര തോമസ്
വിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. മലയാള സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍...
നിര്‍മ്മാതാക്കള്‍ നാല് കോടി തട്ടിയെടുത്തു, സിനിമയില്‍ വേഷം തന്നില്ല..; പരാതിയുമായി മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കളായ ദമ്പതികള്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മുന്‍ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിന്റെ മകള്‍ ആരുഷി നിഷാങ്ക്. മുംബൈ കേന്ദ്രീകരിച്ച്...
എനിക്ക് ഭയമുണ്ടായിരുന്നു, ആ സംഭവം ഞങ്ങളെയെല്ലാം മാറ്റി മറിച്ചു.. ശിക്ഷാ ഇളവ് ലഭിക്കുന്നതാക്കെ കാണുമ്പോള്‍ ഷോക്ക് ആണ്: പാര്‍വതി
ഫെമിനിസ്റ്റ് ടാഗുകള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ പ്രേക്ഷകരുമായുള്ള തന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു ഭയം. നടിയെ തട്ടിക്കൊണ്ടുപോയ...
പുഷ്പ 2 വിജയാഘോഷത്തിൽ അബദ്ധത്തിൽ കേരളത്തിലെ നെഗറ്റീവ് റിവ്യൂ
ഇന്ത്യയാകെ ബ്രഹ്മാണ്ഡ വിജയം കൊയ്ത് രാജ്യത്ത് ഏറ്റവും അധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായ അല്ലു അർജുന്റെ പുഷ്പ 2 ദി റൂളിന്റെ വിജയാഘോഷം ഹൈദരാബാദിൽ നടന്നു....