എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു.
–
കാട്ടാക്കട:
പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ഉൾപ്പെടുതിയിട്ടുള്ള സമ്പൂർണ്ണ സൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നു.ഗുരുതരമായ സംഭവം ആയിട്ടും കഴിഞ്ഞ മാസം 28ന് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തത് ഈ മാസം എട്ടാം തീയതി.കാട്ടാക്കടയിൽ പി ആര് വില്ല്യം സ്കൂളിൻ്റെ വിവരങ്ങളാണ്.+92 ൽ അന്താരാഷ്ട്ര ഫോൺ കോടിൽ തുടങ്ങുന്ന നമ്പറിൽ നിന്ന് കുട്ടികളുടെ ഫോട്ടോ പതിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് തന്നെ ലഭിച്ചത്.ഇതോടെ ചില രക്ഷിതാക്കൾ എന്തിനാണ് ഈ വിവരങ്ങൾ അയച്ചത് എന്ന് അറിയാനായി സ്കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങൾ ആരോ ചോർത്തി അയച്ചത് എന്ന് മനസ്സിലാക്കുകയും ഫെബ്രുവരി 28 ന് തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തത്.
അന്തരാഷ്ട്ര കോഡ് പാകിസ്താൻ്റെ ആണ്.സ്കൂൾ അധികൃതർക്ക് മാത്രം ലോഗിൻ ചെയ്യാൻ പറ്റുന്ന സൈറ്റിലെ വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത് കുട്ടികളുടെ വിവരങ്ങൾ ആണ് ചോർന്നത് എന്ന ഗൗരവം കണക്കിലെടുക്കാതെ പോലീസ്. പത്തു ദിവസം കഴിഞ്ഞാണ് എഫ് ഐ ആര് ഇട്ടത് എന്ന് ആക്ഷേപം ഉണ്ട്.
റോൾ നമ്പർ, ക്ലാസ്, ഫോൺ നമ്പർ, രക്ഷിതാവിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ തുടങ്ങിസമ്പൂർണയിൽ പതിനാറായിരത്തിലേ സ്കൂളുകലുടെ വിവരങ്ങളാണ് കൈറ്റ് നിയന്ത്രണത്തിലുള്ള സൈറ്റ് ഉള്ളത്.
സ്കൂളിന്റെ ലോഗിൻ ഐഡി പുറത്തു നിന്നുള്ളവർക്ക് എങ്ങനെയോ ലഭിച്ചതിനെ തുടർന്നാണ് വിവരങ്ങൾ ചോർന്നിരിക്കുന്നത്.മറ്റു സ്കൂളുകളുടെ വിവരങ്ങൾ നിലവിൽ ചോർന്നിട്ടില്ല എന് പറയുമ്പോഴും പാകിസ്താനിൽ ഇതെങ്ങനെ എത്തി എന്ന സംശയം ബാക്കി നിൽക്കുന്നു.