December 14, 2024

എം ഡി എം എ യുമായി യുവാക്കൾ പിടിയിലായി. അന്വേഷണം സിനിമ സീരിയൽ മേഖലയിലേക്കും

Share Now

ആര്യങ്കോടു

ആര്യങ്കോടു പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സിനിമ സീരിയൽ മേഖലയിൽ ഉൾപ്പടെ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന യുവാക്കളെ പിടികൂടി. ഇവരിൽ കഞ്ചാവും എം ഡി എം എ ഉൾപ്പടെ ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തു .കീഴാറൂർ കുറ്റിയാണിക്കാട് കണ്ണങ്കര സെറ്റിൽമെൻറ് കോളനിയിൽ കൈലി എന്ന കിരൺ 23,ഒറ്റശേഖരമംഗലം പൂഴനാട്‌ ബിബിൻ വിഹാറിൽ, ബിബിൻ മോഹൻദാസ് 21, കീഴാറൂർ ചെമ്പൂര്,നെല്ലിക്കാപറമ്പ് ജോബി ഭവനിൽ ജോബി ജോസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.പോലീസ് നടത്തിയ പരിശോധനയിൽ കിരണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്നാണ് ബിബിൻ ജോബി എന്നിവരിലേക്ക് അന്വേഷണം എത്തിയത്.

പോലീസ് പരിശോധനയിൽ കുറ്റിയാണിക്കാട് അമ്മവീട്ടിൽ ഉണ്ണി എന്ന ആഖിൽജിത് 20 ൽ നിന്നും രണ്ടു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.എന്നാൽ ഇയാൾ പരിശോധനക്കിടെ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. അപരിചിതരായവരും ചെറുപ്പക്കാർ ഉൾപ്പടെ അസമയങ്ങളിൽ പ്രദേശത്തു എത്തുന്നത് പതിവായതോടെ റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധനക്ക് ഡി വൈ എസ് പി പ്രശാന്തനു നിർദേശം നൽകിയത്.തുടർന്നായിരുന്നു അറസ്റ്റു നടന്നത്. വിദ്യാർത്ഥികളും അന്താരാഷ്ട്ര വിപണിയിൽ എം ഡി എം എ ക്ക് കോടികളാണ് വില. വിവിധ കോളേജുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കും സിനിമ സീരിയൽ മേഖല കേന്ദ്രീകരിച്ചും ആണ് ഇവരുടെ വ്യാപാരം നടന്നു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.

മൊബൈൽ ടവർ നിരീക്ഷിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്.സംഘത്തിൽപ്പെട്ടവർ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. ആര്യങ്കോടു ഇൻസ്‌പെക്ടർ ഓഫ് പോലീസ് പി ശ്രീകുമാരൻ നായർ,സബ് ഇൻസ്‌പെക്ടർ സജി ജി എസ്,എന്നിവരുടെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ ടോം ജോസ്,പ്രസാദ്,ഗ്രേഡ് എ എസ് ഐ ജയരാജ്,സിവിൽ പോലീസ് ഓഫീസർമാരായ ബൈജു ജോസ്, അജിത്കുമാർ, സുരേഷ്‌കുമാർ, സുകേഷ്,മഞ്ജു,അനിശിവൻ,രശ്മി ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഗ്രേഡ് എസ് ഐ ഷിബു എന്നിവരാണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചായത്തുതല ഓണക്കിറ്റ് വിതരണം നടന്നു
Next post ഡി എം ഒ ഓഫീസിൽ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധം