December 14, 2024

ക്ഷേത്രത്തിൽ കയർ കെട്ടിയിറങ്ങി മോഷണം 

Share Now

കാട്ടാക്കട:

ക്ഷേത്രത്തിൽ കയർ കെട്ടി ഇറങ്ങി മോഷണം.തിടപ്പള്ളിയുടെയും ഓഫീസ് മുറിയുടെയും വാതിൽ തകർത്തു.

       ആമച്ചൽ:കാട്ടാക്കട ആമച്ചൽ  തൃകാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം.ഇത്തവണ  ഏണിയും കയറും കെട്ടി ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ചാണ്  മോഷണം നടത്തിയത്. തിങ്കളാഴ്ച  പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരാണ്  പുറത്തു ഏണിയും കയറും കണ്ടതും തുടർന്നുള്ള പരിശോധനയിൽ മോഷണം നടന്നതായി കണ്ടെത്തിയതും.

.ക്ഷേത്ര പുരയിടത്തിൽ കടന്ന കള്ളൻ ചുറ്റമ്പലത്തിലെ മതില്കെട്ടിൽ ഏണി ചാരി കയർ കെട്ടിയാണ് ഉള്ളിൽ കടന്നത്. തിടപള്ളിയിലയും ഓഫീസ് മുറിയിലും വാതിൽ പൊളിച്ചു സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിൽ ആയിരുന്നു. അർച്ചന രസീത് എഴുതി വാങ്ങി സൂക്ഷിച്ചിരുന്ന  രണ്ടായിരം രൂപയും  തിങ്കളാഴ്‌ച ഗണപതി ഹോമത്തിനായി കരുതിയിരുന്ന  ഒരു പെട്ടി നിറയെ ആപ്പിൾ മുന്തിരി ഉൾപ്പടെഫലവർഗ്ഗങ്ങളും  തേങ്ങകളും  നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഉച്ച തിരഞ്ഞു വിരലടയാള വിദഗ്ദ്ധർ എത്തി തെളിവുകൾ ശേഖരിച്ചു.

 മാസങ്ങൾക്കു മുൻപും ഇവിടെ പ്രധാന വാതിൽ തകർത്തു മോഷണം നടന്നിരുന്നു.നാലിലധികം തവണ ഇവിടെ മോഷണവും മോഷണ ശ്രമവും ഒക്കെ നടന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം മംഗലക്കൽ കോമ്പാടിക്കൽ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ മറിച്ചിടുകയും, തൂക്കു വിളക്കുകൾ പൊട്ടിച്ചു നിലത്തിടുകയും, 3 സുരക്ഷാ ക്യാമറകൾ മോഷ്ടിക്കുജയും ചെയ്തിരിന്നു.കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ മുതിയാവിളയിൽ കഴിഞ്ഞ ദിവസമാണ് തോക്കു ചൂണ്ടി ബധിരയും മൂകയുമായ സ്ത്രീയുടെ കമ്മൽ പകൽ കവർന്നത്.കാട്ടാക്കട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ വച്ചു ആസിഫ് അലിക്ക് പരിക്ക്
Next post കടിഞ്ഞൂൽ കണ്മണികൾ ഒരുമിച്ചു സ്‌കൂളിലേക്ക്