പോത്തിനെ കടത്തിയ കള്ളൻ പോലീസിൻ്റെ വലയിൽപെട്ടു
പോത്തിനെ കടത്തിയ കള്ളൻ പിടിയിൽ
കാട്ടാക്കട:
വീടിനടുത്ത് കെട്ടിയിരുന്ന പോത്തിനെ കടത്തിക്കൊണ്ടുപോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട മുതിയാവിള തെങ്ങുവിള പുത്തൻവീട്ടിൽ അജിത്(37) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. കൈതക്കോണം സ്വദേശി മുഹമ്മദ് നിയാസിന്റെ പോത്തിനെയാണ് പ്രതി കഴിഞ്ഞ ദിവസം മോഷിടിച്ചത്.
ചൊവ്വാഴ്ച വീടിനടുത്തുള്ള പുരയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്തിനെ വൈകിട്ടോടെ കാണാതായതിനെ തുടർന്ന് മുഹമ്മദ് നിയാസ് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ രാത്രിയിൽ പട്രോളിങ് നടത്തുന്നതിനിടെ ഓട്ടോറിക്ഷയിൽ പോത്തിനെ കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് മറുപടിയിൽ പന്തികേട് മനസ്സിലാക്കിയ പോലീസ് ഓട്ടോറിക്ഷ ഉൾപ്പെടെ സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ ചോദ്യം ചെയ്യലിൽ പോത്തിനെ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.
അതേസമയം പോത്തിനെ മോഷ്ടിച്ചു കടത്തുന്നത് ആണെന്ന് ഓട്ടോ ഡ്രൈവർക്ക് അറിവില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. മുറെ ഇനത്തിൽ പെട്ട പോത്തിനെ പോലീസ് ഉടമസ്ഥനെ ഏൽപ്പിച്ചു.പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
More Stories
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരെ പിടികൂടി പൊലീസ്. ശബരിമല സന്നിധാനത്ത് നിന്നാണ് പൊലീസ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള രണ്ടുപേരെ മോഷണ ശ്രമത്തിനിടെ പിടികൂടിയത്. തിരുട്ട്...
കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്
കൊച്ചിയിലെ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ...
വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്
ആലപ്പുഴയിൽ നടന്ന ‘ദൃശ്യം മോഡല്‍’ കൊലപാതകത്തിലെ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ...
4 മാസം മുന്‍പ് കാണാതായ യുവതിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍നിന്ന് നാലു മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന് കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത്...
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരൻ പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് പിടിയിലായത്. വർക്കല പൊലീസാണ് ഭാര്യയുടെ പരാതിയിൽ...
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച
2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ...