December 2, 2024

കൂവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം.

Share Now

 
    മാറനല്ലൂർ :  കുവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫീസ് മുറി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവർന്നു. ഓഫീസ് മുറിയിലെ  അലമാരയിൽ ഡ്രോയറിൽ  സൂക്ഷിച്ചിരുന്ന ബുധനാഴ്ച വഴിപാടുകളിലൂടെ കിട്ടിയ 11500 രൂപയാണ് മോഷ്ടിച്ചത്. ക്ഷേത്രനുള്ളിലെ ശ്രീപാർവ്വതി ദേവിയുടെ മുന്നിൽ സൂക്ഷിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ രണ്ട് പൂട്ടിൽ ഒരെണ്ണം കുത്തി തുറന്നെങ്കിലും അകത്തെ പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് കള്ളൻ  മടങ്ങുകയായിരുന്നു.

 ബുധനാഴ്ച രാത്രി അത്താഴ പൂജകഴിഞ്ഞ് ഒമ്പതരയോടെയാണ് ശാന്തിക്കാരും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും ഗേറ്റ് പൂട്ടി മടങ്ങിയത്. വ്യാഴാഴ്ച  പുലർച്ചെ നാലരയോടെ എത്തിയ ക്ഷേത്രം ജീവനക്കാരൻ മഹേഷ്‌ നാലമ്പലത്തിലെ പൂട്ട് തുറക്കാനായി ഓഫീസ് മുറി തുറക്കാൻ ശ്രമിക്കുമ്പോഴാണ് പൂട്ട് തകർത്തനിലയിൽ കണ്ടത്.  മഹേഷ്‌, ട്രസ്റ്റ് ഭാരവാഹികളെ വിളിച്ചറിയിച്ചു. തുടർന്ന് മാറനല്ലൂർ പോലീസിൽ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് നാലമ്പലമോ ശ്രീകോവിലോ മോഷ്ടാവ് കടന്നിട്ടില്ലന്ന് കണ്ടെത്തിയശേഷമാണ് നിത്യപൂജക്കായി തിരുനട തുറന്നത്. ഫോറൻസിക് വിദഗ്ദ്ധർ എത്തി തെളിവ് ശേഖരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയെന്നും മാറനല്ലൂർ എസ് എച് ഓ തന്‍സീം അബ്ദുള്‍ സമദ്    പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവ് ചെടി നട്ടുവളർത്തിയ നിരവധി കേസിലെ പ്രതി പിടിയിൽ
Next post ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.