January 19, 2025

മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ

Share Now


മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ.ജയിലിൽ വച്ചു പരിചയപ്പെട്ടശേഷം ജില്ലയുടെ അതിർത്തിയിൽ മോഷണം നടത്തിയ സംഘമാണ് വിതുര പോലീസിൻ്റെ പിടിയിൽ ആയത്. ജൂലൈ 21- തീയതി വിതുര ആനപ്പാറ സ്വദേശിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് മോഷണം പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജീപ്പ് കർണ്ണാടത്തിലേക്ക് കടന്നതായി സൂചന ലഭിച്ചു. സ്പിരിറ്റ് ‘ കഞ്ചാവ് കടത്തുന്നതിന് വേണ്ടിയാണ് വാഹനം മോഷണം നടത്തിയത് തുടർന്ന് പാലോട് ഞാറനീലി സ്വദേശി വിജയകുമാറിനെ പിടിക്കുകയും മറ്റ് പ്രതികളായ അമ്പലപ്പുഴ സ്വദേശി ഫിറോസ്, ആലപ്പുഴ സ്വദേശി ബാബുരാജ്‌ എന്നിവരെ കൊല്ലത്ത് നിന്നും പിടികുടി.


ഇവർക്ക് വിവിധ സ്‌റ്റേഷനുകളിൽ നിരവധി ‘കേസുകൾ ഉണ്ട്.ഇവരെ നെടുമങ്ങാട് കോടതിയിൽ റിമാൻഡ് ചെയ്തു ജീപ്പ് വിജയകുമാറിൻ്റെ വീടിന് അടുത്ത് നിന്നും ആളെഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി. വയനാട് വഴി കർണ്ണടകത്തിൽ പോകാൻ പദ്ധതിയിൽ നിൽക്കുമ്പോൾ ആണ് പ്രതികൾ പിടിയിൽ ആയത് എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനതാ ഗ്രന്ഥശാലയിൽ ഇ-സേവനവും
Next post മയക്കുമരുന്ന് ലഹരിയിൽ എം.ഡി.എം.എയുമായി നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ