ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48 നേയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ പത്തു വർഷത്തെ കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും വിധിച്ചത്.
പിഴ ഒടുക്കിയില്ല എങ്കിൽ.5 മാസം അധിക കഠിന തടവ് അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഡി. ആർ പ്രമോദ് കോടതിയിൽ ഹാജരായി.
2015ലെ കേസിനാണ് ഇപ്പോൾ വിധിയായത്. ഭർത്താവിന്റെ വീട്ടിൽ അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു യുവതിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കാട്ടാക്കട ഇൻസ്പെക്ടർ ആയിരുന്ന ടി ബിനു കുമാർ,ഒ. എ സുനിൽ എന്നിവരാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 13 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കിയ കേസിൽ 16 പേരെ വിസ്തരിച്ചു.
More Stories
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരെ പിടികൂടി പൊലീസ്. ശബരിമല സന്നിധാനത്ത് നിന്നാണ് പൊലീസ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള രണ്ടുപേരെ മോഷണ ശ്രമത്തിനിടെ പിടികൂടിയത്. തിരുട്ട്...
കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്
കൊച്ചിയിലെ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ...
വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്
ആലപ്പുഴയിൽ നടന്ന ‘ദൃശ്യം മോഡല്‍’ കൊലപാതകത്തിലെ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ...
4 മാസം മുന്‍പ് കാണാതായ യുവതിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍നിന്ന് നാലു മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന് കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത്...
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരൻ പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് പിടിയിലായത്. വർക്കല പൊലീസാണ് ഭാര്യയുടെ പരാതിയിൽ...
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച
2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ...