Breaking News

‘നിയമലംഘനങ്ങള്‍ ഗുരുതരം’; ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേയ്സ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേയ്സ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്. 2023 വരെ വിലക്ക്‌ തുടരുമെന്നാണ് ഫേയ്സ്ബുക്ക് വ്യക്തമാക്കുന്നത്. ക്യാപിറ്റോള്‍ ആക്രമണത്തിന്...

കൊറോണ വുഹാനില്‍ നിന്നു വന്നതു തന്നെ; ചൈനയ്‌ക്കെതിരെ പിഴ ചുമത്തണം, പ്രസ്താവന ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെ വന്നതാണെന്ന് വീണ്ടുമാവര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പറഞ്ഞത് ശരിയാണെന്ന് ലോകം അംഗീകരിക്കുമെന്നും ട്രംപ് പറഞ്ഞു. വുഹാന്‍ ലാബില്‍ നിന്ന്...

ട്രംപിനെ പിന്തുടര്‍ന്ന് ബൈഡന്‍; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും...

ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം

പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക്...

വംശീയതയും ലൈംഗിക പീഡനവുമാണ് ഇവിടെ നടക്കുന്നത്; യു.എസ് മിലിട്ടറി അക്കാദമിയിലെ സ്ഥിതി ആശങ്കാജനകമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാന മിലിട്ടറി അക്കാദമികളിലൊന്നായ വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്. വ്യവസ്ഥാപിത വംശീയതയും ലൈംഗിക ഉപദ്രവമടക്കമുള്ള ലിംഗ വിവേചനവും പരിശോധിക്കാനോ നിര്‍ത്തലാക്കാനോ സ്ഥാപനത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിര്‍ജീനിയയിലെ ഉന്നത വിദ്യാഭ്യാസ...

ഒന്നൊന്നര ഓഫർ! വാക്‌സിനെടുത്താൽ 10 കോടിയുടെ ഫ്ലാറ്റ് സമ്മാനം

കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിൻ യജ്ഞത്തിലാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ. പല രാഷ്ട്രങ്ങളും തങ്ങളുടെ പൗരൻമാർക്കായി വാക്‌സിനുകൾ ശേഖരിക്കുകയാണ്. ഇന്ത്യയടക്കമുള്ള ജനസംഖ്യ ഏറെ കൂടിയ പല രാജ്യങ്ങളും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണെങ്കിലും ചില രാജ്യങ്ങളിൽ ഇതല്ല...

കൊറോണ വെെറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചത്; ഗുഹാ വവ്വാലുകളിലെ വൈറസില്‍ ജനിതക മാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് സാർസ് കോവ് –2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. വെെറസ് വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍...

വായുവിലൂടെ അതിവേഗം പടരും; വിയറ്റ്‌നാമിൽ പുതിയ കോവിഡ് വകഭേദം, ആശങ്ക

കോവിഡ് രോ​ഗവ്യാപനം ലോകത്ത് രൂക്ഷമാവുമ്പോൾ ആശങ്ക ഉയർത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്നാമിൽ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്. ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന്...

വ്യാജ ബോംബ് സന്ദേശത്തിലൂടെ യാത്രാവിമാനം റാഞ്ചി മാധ്യമപ്രർത്തകനെ അറസ്റ്റ് ചെയ്ത് ബെലാറസ്

ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ യൂറോപ്യൻ രാജ്യമായ ബെലാറസ് നടത്തിയ വിചിത്ര ഓപറേഷനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനം. രാജ്യത്തിനു മുകളിലൂടെ പറന്ന യാത്രാവിമാനം വ്യാജ ബോംബ് സന്ദേശം നൽകി നിലത്തിറക്കിയാണ് 'നെക്‌സ്റ്റ'...

വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച് ഇ​സ്ര​യേ​ലും ഹ​മാ​സും; സം​ഘ​ർ​ഷ​ത്തി​ന് താ​ൽ​ക്കാ​ലി​ക വി​രാ​മം

ഇ​സ്ര​യേ​ൽ- പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന് താ​ൽ​ക്കാ​ലി​ക വി​രാ​മം. വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായി. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും...