Breaking News

ലതികാ സുഭാഷ് എൻസിപിയിലേക്ക്, പിസി ചാക്കോയുമായി ചർച്ച നടത്തി

നിയമസഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധത്തിച്ച് കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ്...

കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സി പി എം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രി സഭയില്‍ കെകെ ശൈലജയെ ഒഴിവാക്കിയത് അടുത്ത സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിലയിരുത്തും. ശൈലജയെ മാറ്റിയതില്‍ പല കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിഷയം യോഗത്തില്‍ ഉന്നയിക്കാന്‍ ചില...

സഖാവ് വി.പി. ഇസ്മായിലിന് ജൻമദിനാശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളിക്കാർ

കോട്ടയം ജില്ലയിലെ CPI(M) ൻ്റെ തലമുതിർന്ന നേതാക്കളിലൊരാൾ.. പതിറ്റാണ്ടുകളായി പാർട്ടി ജില്ലാ കമ്മറ്റിയംഗം, CITU വിൻ്റെ ജില്ലയിലെ അമരക്കാരിലൊരാൾ, ദീർഘകാലം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്… സമരഭൂമികയിൽ പോലീസിൻ്റെ ക്രൂരമർദ്ദനമേറ്റ് കേൾവി ശക്തി നഷ്ടമായെങ്കിലും തളരാതെ...

പിണറായി വിജയൻ സർ‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മേയ് 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

തിരുവനന്തപുരം: ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ച​ട​ങ്ങി​ൽ പ്ര​വേ​ശ​നം. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ധാരണയാവാതെ മുഖ്യനും ജോസും

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം - സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട്...

കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ.

ഓരോ ദിവസവും ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് കോട്ടയം നഗരസഭാ പരിധിയിലാണ്. രണ്ടു ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയിൽ കോവിഡ് ആവശ്യത്തിന് ഓടുവാൻ ഒരു ആംബുലൻസ് പോലുമില്ല. കോവിഡ് പ്രവർത്തനങ്ങളുടെ...

ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷ സഖ്യം അത്യാവശ്യം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്

മുംബൈ: ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശിവസേന എം. പി സഞ്ജയ് റാവത്ത്. എന്‍.സി.പി നേതാവ് ശരദ് പവാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ദേശീയ...

രാഷ്ടീയ കാപട്യങ്ങൾക്കിടയിൽ കാലഘട്ടത്തിൻ്റെ സന്ദേശമായി ജയരാജ് MLA

Dr N ജയരാജ്‌ MLA യെ അഭിനന്ദിക്കുന്നു. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമേ ഉള്ളു എങ്കിൽ ആരായിരിക്കും എന്ന ചോദ്യത്തിന്, KSC മുതൽ കഷ്ട്ടപെട്ടു പ്രവർത്തിച്ച റോഷി ആഗസ്റ്റിൻ ആയിരിക്കും മന്ത്രി എന്ന് പറഞ്ഞു...

തെരഞ്ഞെടുപ്പിലെ പരാജയം;കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ കപില്‍ സിബല്‍

ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കേരളത്തിലും അസമിലും മോശം പ്രകടനമാണ്...