Breaking News

ഡല്‍ഹിയില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍; പദ്ധതിയിട്ടിരുന്നത് വന്‍ ഭീകരാക്രമണത്തിന്, കനത്ത ജാഗ്രത

രാജ്യതലസ്ഥാനത്ത് രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടിയതായി ഡല്‍ഹി പൊലീസ്. ഭീകരര്‍ തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് ഭീകരരെ പിടികൂടിയത്. സരൈ കാലെ...

ആശ്വാസം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 29,164 പേർക്കു കൂടി കോവിഡ്, നാലു മാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന കണക്ക്

ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് രോ​ഗബാധിതരുടെ എണ്ണം കുറയുന്നു. പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായി മുപ്പതിനായിരത്തിനു താഴെ എത്തി. 29,164 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291...

വാസൻ ഐ കെയർ സ്ഥാപകൻ വീട്ടിൽ മരിച്ച നിലയിൽ: ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തു

ചെന്നൈ : പ്രമുഖ നേത്ര ചികിത്സാ ആശുപത്രി ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ എ.എം. അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെഞ്ചുവേദനയെ തുടർന്നാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ...

ബംഗളൂരു കലാപം; മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ

ബംഗളൂരു കലാപ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. കേസിൽ പ്രതിചേർത്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സമ്പത്തിന്റെ അറസ്റ്റ്. സഹായി റിയാസുദ്ദീൻ നൽകിയ സൂചനകളെ...

പെരിയ ഇരട്ട കൊലപാതകക്കേസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും, രേഖകള്‍ കൈമാറുന്നില്ലെന്നും വ്യക്തമാക്കി സിബിഐ സമര്‍പ്പിച്ച...

നയിക്കാന്‍ പ്രിയങ്ക; യു.പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്

ലക്‌നൗ: 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടി സഖ്യത്തില്‍ നിന്ന് പിന്മാറിയതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. 2017 ല്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യമായിരുന്നു മത്സരിച്ചിരുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ എ.ഐ.സി.സി സെക്രട്ടറി...

ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രണം; ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നു. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ 26 ശതമാനം മാത്രമെ വിദേശ നിക്ഷേപം അനുവദിക്കൂ. ഇതില്‍ കൂടുതല്‍ നിക്ഷേപം വാങ്ങിയവര്‍ കുറയ്ക്കണമെന്നാണ്...

മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ന്യൂഡൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ്...

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ബിജെപിയും ജെഡിയുവും പ്രധാന ഘടകകക്ഷികളായ എന്‍ഡിഎയാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 14 മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലാം തവണയാണ് നിതീഷ് കുമാര്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായി...

കരുണാനിധിയുടെ മകന്‍ അഴഗിരി എന്‍ഡിഎയിലേക്ക്

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങി കരുണാനിധിയുടെ മൂത്ത മകന്‍ എം കെ അഴഗിരി. ബിജെപിയുമായി അഴഗിരി ചര്‍ച്ച നടത്തി. ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും വിവരം. ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്‍ സഹോദരനാണ്. അമിത് ഷായുമായി...