Breaking News

യു.പിയില്‍ യോഗിയുടെ എതിരാളി പ്രിയങ്കാ ഗാന്ധിയോ; ക്യാപ്റ്റന്‍ പ്രിയങ്ക ആയിരിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രിയങ്കാ ഗാന്ധി ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പ്രിയങ്ക ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടിയെ നയിക്കുമെന്നാണ് ഖുര്‍ഷിദ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്...

ഐഷ സുല്‍ത്താനയെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ദ്വീപില്‍ തുടരണോയെന്ന് വ്യാഴാഴ്ച പറയും

കവരത്തി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സംവിധായിക ഐഷ സുല്‍ത്താനയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ട് മണിക്കൂറോളമാണ് ഐഷയെ കവരത്തി പൊലീസ് ചോദ്യം ചെയ്തത്. ദ്വീപില്‍ തുടരണമോയെന്ന് വ്യാഴാഴ്ച രാവിലെ പറയാമെന്ന് പൊലീസ് പറഞ്ഞു....

രാജ്യത്ത് കൊവാക്സിൻ ഉപയോഗത്തിന് പൂർണ അനുമതിയില്ല

ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ഗ‍‌ർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ...

കോവിഡ് : സൗജന്യ റേഷൻ നവംബർ വരെ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ സൗജന്യ റേഷൻ നവംബർ വരെ നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അഞ്ച് മാസം കൂടി സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിനാണ് അംഗീകാരം നൽകിയത്....

വാക്‌സിൻ ലഭിക്കാൻ പുതിയ വ്യവസ്ഥകൾ: താമസരേഖയോ,ഫോണ്‍ നമ്പറോ വേണ്ട; ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനം

താമസ രേഖകളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭിക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളെ തള്ളി കേന്ദ്ര സർക്കാർ. താമസ രേഖകളില്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാര്‍ട്ട്ഫോണ്‍,...

സേലത്ത് മധ്യവയസ്‌കനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

തമിഴ്നാട്ടിലെ സേലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകേശൻ (47) ആണ് മരിച്ചത്. കര്‍ഷകനായ മുരുകേശനെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ച്‌...

പ്രണയിച്ചതിന് യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്ക് കല്ലു കൊണ്ട് അടിച്ചു കൊന്നു. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാർ ദാരുണമായ രീതിയിൽ തലയ്ക്ക് അടിച്ചു കൊന്നത്. വിജയപുര ജില്ലയിൽ ഇന്നലെ...

ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണം; കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഏറ്റവും ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഡെൽറ്റ...

ഫ്ലാഷ് സെയിലിന് ഉൾപ്പെടെ നിയന്ത്രണം; ഇ-കൊമേഴ്സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറങ്ങി

രാജ്യത്തെ ഇ-കൊമേഴ്സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറങ്ങി. പൂർണമായി നിരോധിക്കില്ലെങ്കിലും ഇടക്കിടെയുള്ള ഫ്ലാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്കൗണ്ടുകൾ അനുവദിക്കില്ല. സാധനങ്ങൾ ഡെലിവർ ചെയ്യാത്ത സാഹചര്യത്തിൽ ഇ-കൊമേഴ്സ് സംരംഭങ്ങൾക്ക് പിഴ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. ആമസോൺ,...

ശിവസേനയെ പിന്നെയും സഹിക്കാം, ബി.ജെ.പിയെ ഒരിക്കലും വയ്യ; മഹാ വികാസ് അഘാഡിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമാണ് മഹാ വികാസ് അഘാഡി സഖ്യത്തിനുണ്ടായിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍. ആശയപരമായി ശിവസേനയോട് യോജിക്കാനാകില്ലെങ്കിലും ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍...