Breaking News

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 64412 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന്...

തെരഞ്ഞെടുപ്പ് ചട്ടലംഘനം; തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വികസന സുവനീര്‍ കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജില്ലാപഞ്ചായത്തില്‍...

പുതിയ തൊഴില്‍ സാധ്യതകള്‍ ഒരുക്കി കുസാറ്റില്‍ എം.ടെക്ക് എഞ്ചി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ്

 കൊച്ചി:  കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസ്സരിച്ച് എഞ്ചിനീയറിങ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ സഹായിക്കുന്ന കോഴ്‌സാണ് എം.ടെക്ക് എഞ്ചിനീയറിങ് സ്റ്റാറ്റിസ്റ്റിക്‌സ്.  കൊച്ചി ശാസ്്ത്ര സ്‌ങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തുന്ന  കോഴ്‌സില്‍ എഞ്ചിനീയറിങ് രംഗത്തെ  സുപ്രധാന ഘടകങ്ങളായ ഗുണമേന്മ, വിശ്വാസ്യത,...

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി. കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്....

കൈക്കൂലി ആരോപണം; എം.കെ രാഘവന് എതിരെ വിജിലന്‍സ് കേസെടുത്തു

എം.കെ. രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് കേസെടുത്തു. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തലിലുമാണ്‌ കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എം.കെ. രാഘവനെതിരേ ആരോപണം ഉയര്‍ന്നത്. ടി വി...

സിൽവർ ലൈൻ റെയിൽ കേന്ദ്രം ഉപേക്ഷിച്ച പദ്ധതി; സർക്കാരിന്റേത് കൺസള്‍ട്ടൻസി തട്ടിപ്പെന്ന് ചെന്നിത്തല

കേരള സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിൽവർ ലൈൻ റെയിൽ പദ്ധതി കൺസൽട്ടൻസി പണം തട്ടാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന്...

പൊലീസ് നിയമ ഭേദഗതി; വിമര്‍ശനം ഉണ്ടാക്കുംവിധം ഭേദഗതി കൊണ്ടുവന്നത് പോരായ്മ: എം എ ബേബി

പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐഎം നേതൃനിരയിലെ അതൃപ്തി പ്രകടമാക്കി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിമര്‍ശനം ഉണ്ടാക്കുംവിധം നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്‍വലിക്കാനുള്ള തീരുമാനം പാര്‍ട്ടി ചര്‍ച്ച...

പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

വിവാദമായ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അല്‍പസമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിയമ ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കാന്‍ തീരുമാനിച്ചു. വിവിധ വിഭാഗങ്ങളില്‍...

കയ്യെത്തും ദൂരത്ത്’; സങ്കീർണമായ ഒരു പുതിയ പ്രണയ കഥയുമായി സീ കേരളത്തിന്റെ പുതിയ പരമ്പര നവംബർ 30 വൈകുന്നേരം 8.30 മുതൽ

കൊച്ചി: ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. 'കൈയ്യെത്തും ദൂരത്ത്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം...

ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകൾ ഫീസ് ഈടാക്കാവൂ എന്ന് വീണ്ടും ഹൈക്കോടതി

കൊച്ചി: ചെലവിന് ആനുപാതികമായി മാത്രമേ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സര്‍ക്കാരിനും സിബിഎസ്ഇയ്ക്കും കോടതി നിര്‍ദേശം നല്‍കി. 2020-21 വര്‍ഷത്തേക്ക് മാത്രമുള്ള സര്‍ക്കുലറാണ് ഇറക്കേണ്ടത്. ഫീസിളവ് തേടിയുള്ള...