December 12, 2024

സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം; സ്വര്‍ണവില ഒടുവില്‍ നിലം പതിയ്ക്കുന്നുവോ?

Share Now

സ്വര്‍ണത്തിന് സംസ്ഥാനത്ത് വീണ്ടും വില ഇടിഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് വില 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇതോടെ സ്വര്‍ണം പവന് വില 80 രൂപ താഴ്ന്ന് 57,200 രൂപയുമായി. കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്ത് തുടരെ വില വര്‍ദ്ധിച്ച സ്വര്‍ണം നവംബറില്‍ 3.3 ശതമാനം ഇടിവിലാണ്.

സ്വര്‍ണത്തിന് വില ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാത്ത് യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി മാറിയ ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,910 രൂപയായി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് പവന് സംസ്ഥാനത്ത് 47,280 രൂപയായി കുറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര വിലയില്‍ ഇടിവ് 4.38 ശതമാനമാണ്. ഔണ്‍സിന് 2,653.55 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഈ മാസം 2,790 വരെ ഉയരുകയും 2,536 ഡോളര്‍ വരെ താഴുകയും ചെയ്തു. വെള്ളി വില ഇന്നലെ ഗ്രാമിന് ഒരു രൂപ ഉയര്‍ന്നിരുന്നു. ഇന്ന് വെള്ളി വില 97 രൂപയില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ദുരിത ബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
Next post കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് അശ്വിനി വൈഷ്ണവ്; പ്രതികരിക്കാതെ മുഖ്യമന്ത്രി; വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്ന് ബിജെപി