Breaking News

വാക്സിൻ പ്രതിരോധം ; സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വാക്‌സിനേഷനിൽ മുന്നിൽ. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 1,00,69,673 പേര്‍ക്കാണ് സംസ്ഥാനത്ത് ഒന്നാം...

സേലത്ത് മധ്യവയസ്‌കനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

തമിഴ്നാട്ടിലെ സേലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകേശൻ (47) ആണ് മരിച്ചത്. കര്‍ഷകനായ മുരുകേശനെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ച്‌...

എല്ലാം സ്വകാര്യ ആശുപത്രിയുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കരുത്; മുറിവാടക തീരുമാനിക്കാൻ അനുവദിക്കരുത്, സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കോവിഡ് ചികിത്സ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. മുറികളിലെ കോവിഡ് ചികിത്സാ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഭേദഗതിയാണ് ഹൈക്കോടതി തടഞ്ഞത്. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം...

കായംകുളത്തെ 19കാരിയുടെ മരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ലക്ഷ്മി ഭവനത്തിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി...

മഴക്കാലപൂര്‍വ റോഡ് അറ്റകുറ്റപ്പണികളില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും: പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്തെ റോഡുകളില്‍ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തേവര-കുണ്ടന്നൂര്‍ പാലത്തിലെ കുഴി മൂലമുണ്ടായ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷമാണ്...

മുട്ടില്‍ മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍

വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ- വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടാവുകയായിരുന്നുവെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍...

നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ: സാധിക വേണുഗോപാല്‍ പറയുന്നു

കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥയാണെന്ന് നടി സാധിക വേണുഗോപാല്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയുടെ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു. കല്യാണം ഒരു തെറ്റല്ല....

ഇങ്ങനെയൊരാളെ ഇനി വേണ്ടെന്ന് അവളോട് പറഞ്ഞതാ, തൂങ്ങിമരിച്ചതിന്‍റെ ഒരു ലക്ഷണവുമില്ല; വിസ്മയയുടേത് കൊലപാതകം തന്നെയെന്ന് അച്ഛന്‍

കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിച്ച് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. അവള്‍ ആത്മഹത്യ ചെയ്യില്ല. കൊന്നുകളഞ്ഞതാണെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. ഫാദേഴ്സ് ഡേയ്ക്ക് മെസേജ്...

‘എല്ലാവര്‍ക്കും വാക്സിന്‍’; പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതം നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കാൻ യുജിസി നിർദേശം

സൗജന്യ വാക്സിന്‍ നടപ്പിലാക്കിയതിന് നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി). സര്‍ക്കാര്‍ ധനസഹായം കൈപറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബാനര്‍ വയ്ക്കാനാണ് നിർദേശം. ഞായറാഴ്ചയാണ്...

കടയ്ക്കാവൂർ പോക്സോ കേസ്: അമ്മ നിരപരാധിയെന്ന് പൊലീസ്

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയെന്ന് പൊലീസ്. അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ സംഘം തിരുവനന്തപുരത്തെ പ്രത്യേക പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയ്ക്ക് വൈദ്യ പരിശോധന അടക്കം നടത്തിയെങ്കിലും...