Breaking News

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്.ഷിനു അറിയിച്ചു. കടുത്തപനി, തലവേദന,...

പാറശ്ശാല പൊന്നമ്മാൾ കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകം: മുഖ്യമന്ത്രി

തിരുവനന്തപുരം: കർണ്ണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവർ. തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പൽ ആയിരുന്ന...

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ (96) അന്തരിച്ചു. തിരുവനന്തപുരം വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. പാറശ്ശാലയിലെ ഗ്രാമത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി ജനിച്ച പൊന്നമ്മാൾ...

ഫസ്റ്റ്ബെൽ ക്ലാസുകളിൽ ആരോഗ്യ-കായിക പഠനത്തോടൊപ്പം യോഗയും ഉൾപ്പെടുത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ആരോഗ്യകായിക വിദ്യാഭ്യാസ പഠനത്തിന്റെ ഭാഗമായി യോഗകൂടി ഉൾപ്പെടുത്തി ഫസ്റ്റ്ബെൽ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്തർദേശീയയോഗാദിനത്തോടനുബന്ധിച്ച് എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം....

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: കൊട്ടാരക്കരയിലെ പെരുംകുളം ഗ്രാമത്തെ സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ചു.ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഗ്രാമത്തിന്റെ വിവിധ ഇടങ്ങളില്‍ പുസ്തക കൂടുകള്‍...

പാറശ്ശാല ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

പാറശ്ശാല: നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പാറശ്ശാല സർക്കാർ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്...

അന്താരാഷ്ട്ര യോഗദിനം ഇന്ന്

ഇന്ന് ലോക യോഗ ദിനം,2014 ഡിസംബർ 11-ന്  നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ് ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കാൻ തീരുമാനിച്ചത്. നരേന്ദ്രമോദി ഈ ആശയം അവതരിപ്പിച്ചപ്പോൾ 193 അംഗരാഷ്ട്രങ്ങളിൽ...

മീറ്റ് ടെക്‌നോളജി, പൗൾട്രി ഫാമിംഗ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി (ഡി.എം.റ്റി), ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ...

അന്താരാഷ്ട്ര യോഗദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (21-ന്) രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുർവേദ...

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു.അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ...