Breaking News

കേരളത്തിൽ 12,617 പേർക്ക് കൂടി കോവിഡ്; 141 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ...

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം

പത്തനംതിട്ടയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. മെയ് ഇരുപത്തിനാലിന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡൽഹി CSIR-IGIG യിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ്...

20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്; ധനമന്ത്രി ബജറ്റ് അവതരണം തുടരുന്നു

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച് തുടങ്ങി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുൻ ധനമന്ത്രി തോമസ്...

ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം

പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക്...

ലോക തേനീച്ചദിനം ആഘോഷിച്ചു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക തേനീച്ചദിനം ആഘോഷിച്ചു. മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാമദാസ് ഓൺലൈൻ വെബിനാർ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്‍ഞാനകേന്ദ്രം മേധാവി ഡോ.ബിനു ജോൺസാം അധ്യക്ഷനായി. 'തേനീച്ച...

കോവിഡ് കാലത്ത് സേവന സന്നദ്ധതയുമായി സൈനികരുടെ കൂട്ടായ്മ

തിരുവനന്തപുരം: നിലവിൽ സേവനത്തിലുള്ളവരും വിരമിച്ചവരുമായ അനന്തപുരിയുടെ സൈനിക കൂട്ടായ്മയായ 'സപ്ത' ഈ കോവിഡ് മഹാമാരി കാലത്ത് സജീവമായി സേവന രംഗത്തുണ്ട്. പൊഴിയൂർ തീരദേശമേഖലയിൽ കടൽക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകളിൽ മാറ്റി പാർപ്പിക്കപ്പെട്ടവർക്കായി ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ...

കേരളത്തിൽ ബ്ലാക്ക് ഫം​ഗസ് ബാധിച്ച്‌ 4 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, ഓരോ കണ്ണ് നീക്കി; 13 പേര്‍ക്കു കൂടി രോ​ഗം

കോഴിക്കോട്: കോവിഡ് രൂക്ഷമായതോടെ ബ്ലാക്ക് ഫം​ഗസ് ബാധയും പിടിമുറുക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫം​ഗസ് ബാധയെത്തുടര്‍ന്നു പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ്...

സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ ബാധ്യതയാണെന്ന് എ.കെ. ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ്,എന്നു പറയുന്നവര്‍, ഈ ഗവണ്മെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും മന്ത്രി...

ഇന്ധനവില വീണ്ടും കൂട്ടി; കേരളത്തില്‍ പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്

തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കിടെ പത്താംതവണയും ഇന്ധനവില കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍...

ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും; എല്ലാ നിയന്ത്രണങ്ങളും അതേപടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും ഔദ്യോഗികപ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ ഉണ്ടാകും. സമ്പൂർണ ലോക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളിൽ അറിയാം. ലോക്ഡൗൺ...