കാട്ടാക്കടയിൽ വച്ചു ആസിഫ് അലിക്ക് പരിക്ക്
കാട്ടാക്കട:
സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. കാട്ടാക്കട കഞ്ചിയൂർകോണം ചിന്മയ മിഷൻ സ്‌കൂളിന് സമീപത്തായുള്ള വീട്ടിൽ നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്.
ആസിഫ് അലി ഉൾപ്പെടുന്ന സീൻ കാലിൽ നീര് വന്നതോടെ തുടർന്നു ചിത്രീകരിക്കാൻ സാധിക്കാത്ത സ്ഥിതി ആയി.
അണിയറ പ്രവർത്തകർ ഉടൻ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ചിത്രീകരണത്തിൽ ഇവിടെ ആസിഫ് അലിയുടെ വീട്ടിലെ സീനുകളാണ് ചിത്രീകരിക്കുന്നത്.സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പടെ ദിവസവും എത്തുന്ന ആരാധകർക്ക് ചിത്രീകരണത്തിന് തടസ്സമില്ലാതെ സന്ദർശനം അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു.
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
കാലു തെന്നിയുള്ള പരിക്ക് അത്ര ഗുരുതരം അല്ല എന്നാലും ഒരാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, കൃഷ്ണ,രഞജി പണിക്കർ,സുജാത എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത്ത് ആർ. ഓണത്തിന് ചിത്രം തീയറ്ററിൽ എത്തിക്കാനാണ് അണിയറ നീക്കം.