October 9, 2024

സ്‌പോര്‍ട്‌സ് ലേഖകനുമായ എം.മാധവന്‍ (88) അന്തരിച്ചു.

Share Now

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനുമായ എം.മാധവന്‍ (88) അന്തരിച്ചു. ഒളിമ്ബിക്‌സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്ബ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1952-ല്‍ പി.ടി.ഐയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും 1993-ല്‍ സ്‌പോര്‍ട്‌സ് എഡിറ്ററായി വിരമിച്ചു.

മാതൃഭൂമി ദിനപത്രത്തിലും സ്‌പോര്‍ട്‌സ് മാസികയിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. തളിപ്പറമ്ബ് കാനൂല്‍ മയിലാട്ട് വീട്ടില്‍ പരേതരായ രാമന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആറ്റിങ്ങല്‍ സംഭവം : പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി
Next post സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി