October 9, 2024

മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.

Share Now

കാട്ടാക്കട:

മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ 3 മൊബൈൽ ഷോപ്പുകളിലാണ് മോഷണശ്രമവും മോഷണവും നടന്നത്. കട്ടക്കോടു റോഡിലെ  സുമിൻ്റെ ഉടമസ്ഥതയിൽ ഉള്ള എസ് കെ മൊബൈൽസിൽ പൂട്ട് അടിച്ചു പൊട്ടിച്ച് ഷട്ടർ തുറക്കാനുള്ള ശ്രമം പാളി ഇതോടെ കടയുടെ മുമ്പിൽ  ഇരുവശങ്ങളിലും ഉണ്ടായിരുന്ന രണ്ട് ക്യാമറകൾ കള്ളന്മാർ പൊട്ടിച്ചെടുത്ത് കടന്നു.

തുടർന്ന് ഇതേ സംഘം കുളത്തുമ്മൽ എൽ പി സ്കൂളിന് മുൻവശത്തുള്ള സമ്പത്ത് – തൗഫീഖ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള അപ്പുക്കിളി മൊബൈൽസിലും കള്ളന്മാർ പൂട്ട് പൊട്ടിച്ച് അകത്തു കടക്കാൻ ശ്രമിച്ചു.ഇവിടെയും ഇവരുടെ ശ്രമം പാളിയതോടെ ഇതും ഉപേക്ഷിച്ചു  മാർക്കറ്റ് റോഡിൽ സി എസ് ഐ പള്ളിക്ക് സമീപം ക്രിസ്ത്യൻ കോളേജ് റോഡിൽ സ്റ്റാർ ഹാഷ് മൊബൈലിലും പൂട്ടുപൊട്ടിച്ച് അകത്തുകടക്കാനുള്ള ശ്രമം നടത്തി. ഇവിടെയും ഇവരുടെ ശ്രമം പാളി.

രണ്ടംഗ സംഘത്തിൽ ഒരാള് ഹെൽമെറ്റ് ധരിച്ചിട്ടുണ്ട് മറ്റൊരാൾ മുഖം മൂടിയും ധരിച്ചിട്ടുണ്ട്.ചുറ്റിക ഉപയോഗിച്ചാണ് പൊട്ടി പൊട്ടിക്കാൻ ശ്രമം നടത്തിയത്.അതെ സമയം വിരലടയാളം പതിയാതെ ഇരിക്കാനായി പ്ലാസ്റ്റിക് കവർ കൈയിൽ ധരിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്.കാട്ടാക്കട പോലീസിൽ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി പരിശോധന നടത്തി മടങ്ങി.ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.അതെ സമയം മോഷണം നടന്നത് പരാതി നൽകി കേസ് കൊടുക്കാനായി പലരും മടിക്കുന്നു.കേസിൻ്റെ പുറകെ പോയി കള്ളനെ പിടികൂടി ശിക്ഷിച്ചാലും തങ്ങളുടെ നഷ്ട്ടപെട്ട വസ്തുക്കളോ നഷ്ടപരിഹാരമോ ഒന്നും കിട്ടില്ല എന്നും കേസിന് പോകുന്ന തുക കൂടെ നഷ്ട്ടമാകും എന്നല്ലാതെ ഒന്നുമില്ല  എന്നും അനുഭവസ്ഥർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മരകഷ്ണം എന്ന് കണ്ട് എടുക്കാൻ തുനിഞ്ഞപ്പോൾ പെരുമ്പാമ്പിനെ കണ്ടു ഭയന്നോടി വയോധിക
Next post സ്‌പൈസസ് ബോർഡ് പെൻഷനേഴ്‌സ് സമ്മേളനം