‘ വിവാദങ്ങളെല്ലാം മുകേഷ് വരുത്തിവെച്ചത്, നല്ല ഭര്‍ത്താവായിരുന്നില്ല: തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് മേതില്‍ ദേവിക
രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് ഭാര്യ മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. അവര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്തെ അഭിഭാഷകന് വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവിക വ്യക്തമാക്കി. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്നവുമില്ല. നല്ല സുഹൃത്തായി തുടരുമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു
ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം സ്നേഹിക്കാനറിയാവുന്ന മനുഷ്യനാണ്. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ലെന്നും അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തതെന്നും മേതില്‍ ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. എട്ട് വര്‍ഷമായുള്ള ദാമ്പത്യത്തിന് ഒടുവിലാണ് ഈ തീരുമാനം. മേതില്‍ ദേവികയുടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലാക്കാട് സ്വദേശിയായ ആദ്യ ഭര്‍ത്താവില്‍ ദേവികയ്ക്ക് ഒരു മകനുണ്ട്.
More Stories
ഇൻസ്റ്റാഗ്രാം താരം നിവേദ്യ.ആർ.ശങ്കർ ഇനി മലയാള സിനിമയിലേക്ക്…
ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ. ശങ്കർ. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. തമിഴിലും...
ഒസ്ക്കാറിൽ തിളങ്ങി ഇന്ത്യ നാട്ട് നാട്ട് ഒറിജിനൽ സോങ്ങ്
ഒന്നര പതിറ്റാണ്ടിന് ശേഷം ഒസ്ക്കാറിൽ തിളങ്ങി ഇന്ത്യ.തൊണ്ണൂറ്റിയഞ്ചാം ഒസ്കറിൽ ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ ആണ് ലഭിച്ചത്.മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന...
മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ
കാട്ടാക്കട:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ അഭിമാനമായി മാറിയിരിക്കുകയാണ് പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലാവൂർ...
കാട്ടാക്കടയിൽ വച്ചു ആസിഫ് അലിക്ക് പരിക്ക്
കാട്ടാക്കട: സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. കാട്ടാക്കട കഞ്ചിയൂർകോണം ചിന്മയ മിഷൻ സ്കൂളിന് സമീപത്തായുള്ള വീട്ടിൽ നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ...
കാട്ടാൽ മേളക്ക് ഷാജി എൻ കരുൺ തിരിതെളിച്ചു
കാട്ടാക്കട .കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേള 2022 ന് സംവിധായകനും,സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ ചെയർമാൻനുമായ ഷാജി എൻ കരുൺ തിരിതെളിച്ചു.ചടങ്ങിൽ കാട്ടാൽ പുരസ്ക്കാരം ഗായിക കെ...
കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും
കാട്ടാക്കട:കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും.കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ 10 ദിവസങ്ങളിലായിട്ടാണ്(27വരെ) മേള നടക്കുന്നത്.ഇന്ന്(ബുധൻ)വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ...