വീണ്ടും പെരുമ്പാമ്പിനെ പിടികൂടി
ആര്യനാട് ഉഴമലക്കലിൽ വീണ്ടും പെരുമ്പാമ്പ്.ചൊവാഴ്ച രാത്രി 8 മണിയോടെ പരുത്തിക്കുഴിയിൽ റോഡിലൂടെ ഇഴഞ്ഞു നടന്ന പാമ്പിനെ കണ്ട് വഴിയാത്രക്കാരാണ് പരുത്തിപ്പള്ളി വനം വകുപ്പിൽ വിവരമറിയിച്ചത് .തുടർന്ന് ആർ ആർ ടി അംഗം റോഷ്നി ജി എസ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി.
പത്തു കിലോയോളം ഭാരമുള്ള പാമ്പിന് എട്ടടി നീളമുണ്ട്.കഴിഞ്ഞ ദിവസവും പരുത്തിക്കുഴിക്ക് സമീപത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയിരുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9:30 തിന് മുളയറ കടുക്കാൻ തോട് ഞാനദാസിന്റെ വീട്ടിലെ സ്റ്റെയറിനടിയിൽ കയറിയിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർ ടി അംഗം റോഷിനി ജി എസ് എത്തി 9 അടിയോളം നീളവും 18 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത് .
ഉഴമലക്കൽ പരുത്തികുഴിയിൽ വെള്ളിയാഴ്ച രാത്രി 10 45 മണിയോടെ റോഡിലൂടെ ഇഴഞ്ഞു പുരയിടത്തിലേക്ക് കയറിയ 12 അടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആര് ടി അംഗം റോഷ്നി ജി എസ് എത്തി പിടികൂടി .
ആര്യനാട്,കുറ്റിച്ചൽ,വെള്ളനാട് മേഖലകളിൽ ഇപ്പൊൾ പെരുമ്പാമ്പ് എത്തുന്നത് പതിവാണ്.അതെ സമയം സാധാരണ കാണുന്ന മൂർഖൻ ഉൾപെടെ പാമ്പുകൾ ഇപ്പൊൾ പ്രദേശങ്ങളിൽ കാണുന്നതായി വനം വകുപ്പിന് അധികം അറിയിപ്പുകൾ വരുന്നില്ല.മഴക്കാലം ആയതിനാൽ കാടിനുള്ളിൽ നിന്നും ഒഴുക്ക് വെള്ളത്തിലൂടെ ഒക്കെ ആണ് പെരുമ്പാമ്പ് കൂടുതലായി എത്തുന്നത് എന്നാണ് അധികൃതർ പറയുന്നത്.