ആനി ഹോസ്പിറ്റൽ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.
കാട്ടാക്കടയിൽ ആദ്യകാല ഡോക്ടർമാരിൽ പ്രാഗൽഭയായ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.പരേതനായ ഐസക്ക് ക്രിസ്തു ദാസ് ആണ് ഭർത്താവ്.
സി ഈ ടി കെമിസ്ട്രി അദ്ധ്യാപകൻ ഡോ. ബ്രിൻഗിൾ സി ദാസിൻ്റെ മാതാവ് ആണ് സാറാമ്മ ജെയിംസ്.1970 കളിൽ കാട്ടാക്കടയിൽ ഒരു ഡോക്ടർ എന്നതിലുപരി തന്റെ ദയയും, കരുണയും സ്നേഹത്തോടുമുള്ള ഇടപെടലിലൂടെ കാട്ടാക്കട നിവാസികൾക്ക് സുപരിചിതയും മനുഷ്യമനസ്സുകളിൽ ഇടം നേടിയ വ്യക്തിയും ആയിരുന്നു ഡോ സാറാമ്മ ജയിംസ്.
ചൂണ്ടുപലകയിൽ ഉണ്ടായിരുന്ന സര്ക്കാര് ഡിസ്‌പെൻസറി കഴിഞ്ഞാൽ ഉണ്ടായിരുന്ന ഏക ആശുപത്രി യായിരുന്നു കുളത്തുമ്മൽ ആശുപത്രി എന്നറിയപ്പെട്ടിരുന്ന സൽവേഷൻ ആർമി ആശുപത്രി.അവിടെ ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറ്റം വന്നപ്പോൾ പകരം വന്നതാണ് ഡോ.സാറാമ്മ.
ഡോ സാറാമ്മ കുറച്ചു കൂടുതൽ കാലം സൽവേഷൻ ആർമി ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയും സ്ഥലം മാറ്റം വന്നപ്പോൾ കാട്ടാക്കട വിട്ടു പോകാനുള്ള വൈമനസ്യം കാരണം സ്വന്തമായി ഒരാശുപത്രി എന്ന ആശയം മുന്നോട്ടു കൊണ്ട് വന്നു ആനി ഹോസ്പിറ്റൽ ആരംഭിച്ചത്.പിന്നീട് ഈ ഹോസ്പിറ്റൽ മമ്മൽ ആശുപത്രി ആയി മാറി.
വെസ്റ്റ് ബംഗാളിൽ എൻ ജി ഓ , നാഗർകട്ട ഹെൽത്ത് അവയർന്നസ് സൊസൈറ്റി സ്ഥാപിച്ചു, മെഡിക്കൽ ക്യാമ്പുകൾ, വയോജന വിദ്യാഭ്യാസം, യുവജനങ്ങൾക്കായി അവബോധം നൽകുന്ന ക്യാമ്പുകളും ഡോ നേതൃത്വം നൽകി. തിരുവനന്തപുരം കവടിയാർ സാൽവെഷൻ ആർമി പള്ളിയിൽ വ്യാഴാഴ്ച ( ഒക്ടോബർ 26) 10.30 ശുശ്രൂഷ തുടർന്ന് അടക്കം പറമ്പിക്കോണം സാൽവേഷൻ ആർമി സെമെത്തെരിയിൽ നടക്കും