ജോയിന്റ് ആർ ടി ഓഫീസിൽ വിജിലൻസ് പരിശോധന
കാട്ടാക്കട: കാട്ടാക്കട ജോയിന്‍റ് റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിൽ വിജിലൻസ് ഡി.വൈ.എസ്.പി. അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ മുതൽ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ,ഡ്രൈവിംങ് ലൈസന്‍സ് എന്നിയ്ക്കായി നേരിട്ടെത്തുവന്നവരോട് മോശമായ പെരുമാറ്റം, ആര്‍.സി, ബുക്ക് , ഡ്രൈവിംങ് ലൈസന്‍സ് എന്നിവ ഇടനിലക്കാരില്ലാതെ എത്തുന്നവർക്ക് യഥാസയം നടപടി പൂർത്തീകരിച്ചു നല്‍കാതെ പിടിച്ചുവച്ചിരിക്കുന്നു തുടങ്ങിയ പരാതികള്‍ വ്യാപകമായിരിക്കെയാണ് ആർ.ടി.ഒ. ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
കാട്ടാക്കട ആർ.ടി.ഒ. ഓഫീസിൽ ഒരുലോബിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, ഇതിനുപിന്നില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും ആക്ഷേപങ്ങളും നിലനിൽക്കുന്നു. കോവിഡിന്‍റെ പശ്ചാത്തത്തില്‍ ഏപ്രില്‍ മുതല്‍ തന്നെ ഓഫീസിനുള്ളിലേയ്ക്കു പൊതു ജനങ്ങൾക്ക് പ്രവേശനം തടഞ്ഞിട്ടിരിക്കുകയാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണമെന്നും പ്രവേശന കവാടത്തില്‍ ബോര്‍ഡു സ്ഥാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇടനിലക്കാര്‍ യഥേഷ്ടം ഇവിടെ വിഹരിക്കുന്നതായും ആക്ഷേപം ഉണ്ട്.
മുൻപ് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിത്തനത്തിലായിരുന്നു പരിശോധന എന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആണ് ഡി വൈ എസ് പി പറഞ്ഞത്. അതേസമയം പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.