ശ്രീ ശബരീസ കോളേജിലെ വിദ്യാർത്ഥികൾ ഫ്രീഡം വാക്ക് നടത്തി
മുണ്ടക്കയം : മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി ഫ്രീഡം വാക്ക് നടത്തി. മുണ്ടക്കയം ശ്രീ ശബരീസ കോളേജിലെ വിദ്യാർത്ഥികൾ വാക്ക് ഫോർ ഫ്രീഡം നയിച്ചു.
പദയാത്രയുടെ തുടക്കത്തിൽ മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഏവരും പ്രതിജ്ഞയെടുത്തു.
മുണ്ടക്കയം എ.എം.എ.എം.എസ് വൈസ് പ്രസിഡന്റ് ശൈലജ നാരായണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വി ജി ഹരീഷ് കുമാർ, വൈസ് പ്രിൻസിപ്പൽ സ്വാതി കെ ശിവൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
തങ്ങളുടെ ജീവിതകാലത്ത് മനുഷ്യക്കടത്ത് അവസാനിപ്പിക്കാന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. തുടർന്ന് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും അടങ്ങിയ പ്ലക്കാർഡുകളുമേന്തി മുരുക്കുംവയം ശ്രീ ശബരീശ കോളേജിലേക്ക് സമീപത്തെ പൊതുനിരത്തുകളിലൂടെ മടങ്ങുകയായിരുന്നു. മനുഷ്യക്കടത്തിന്റെ ശബ്ദമില്ലാത്ത ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തികച്ചും നിശ്ശബ്ദമായ ഒരു നടത്തമായിരുന്നു.
മൂവ്മെന്റ് ഇന്ത്യ, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കെ.എ.പി.എസ്) എന്നിവയുടെ സഹകരണത്തോടെ വാക്ക് ഫോർ ഫ്രീഡം സംഘടിപ്പിച്ചത്
അന്താരാഷ്ട്ര എൻജിഒയായ എ 21ന്റെ സഹകരണത്തോടെ മുംബൈ ആസ്ഥാനമായുള്ള സോഷ്യൽ ഇംപാക്റ്റ് ടീമായ ദി മൂവ്മെന്റ് ഇന്ത്യയാണ് ഇന്ത്യ വാക്കിന്റെ ദേശീയ സംഘാടകൻ. കേരളത്തിലുടനീളമായി കോഴിക്കോട്, കോട്ടയം, വയനാട്, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഫ്രീഡം വാക്ക് സംഘടിപ്പിച്ചത്