October 9, 2024

യോഗാ ദിനത്തിൽ ആയുഷ് യോഗ ക്ലബ്ബ് രൂപികരിച്ചു 

Share Now

പള്ളിച്ചൽ : അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ്  യോഗ ക്ലബ്‌ രൂപീകരണവും നടന്നു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലികയുടെ അധ്യക്ഷതയിൽ  കാട്ടാക്കട എം എൽ എ ഐ ബി സതീഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ  അഡ്വ .സതിദേവി  മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ദേശീയ ആരോഗ്യ ദൗത്യം പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ .സ്മിത .എസ്.ശിവന്റെ നേതൃത്വത്തിൽ ഒപ്പം ഓ പി ക്ലിനിക്കൽ യോഗായിലേം ബുഡ്സ്കൂൾ യോഗ പദ്ധതിയിലേം വിദ്യാർഥികളുടെ മാസ്സ് യോഗ ഡെമോയും ഉണ്ടായിരുന്നു.

വൈസ് പ്രസിഡന്റ് ശശികല , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി . ബിന്ദു , നരുവാമൂട് വാർഡ് മെമ്പർ കെ . രാകേഷ് , പി റ്റി എ പ്രസിഡന്റ് സെൽവമണി എം, പ്രിൻസിപ്പാൾ വിനിത കുമാരി വി ,അനിത ടീച്ചർ എന്നിവർ  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.
Next post ഭാവി തലമുറയെ ലഹരി മുക്തമാക്കുക.ലഹരി വിരുദ്ധ ദിനത്തിൽ ക്രൈസ്റ്റ് നഗർ പബ്ലിക്ക് സ്കൂൾ