March 22, 2025

രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്

രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മരണനിരക്കിൽ ഇന്ത്യക്ക്...

‘ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും’; കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ തങ്കപ്പന്‍. ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് എ തങ്കപ്പന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത...

‘സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണം’; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം

സി കൃഷ്ണകുമാർ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. മദ്യനിർമാണ കമ്പനിയില്‍ നിന്നും സിപിഐഎം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ സി കൃഷ്ണകുമാറിന്റെ മനോനില...

മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട്

മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് ശനിയാഴ്ച പറഞ്ഞു. മുൻകാലങ്ങളിൽ, പ്രതിപക്ഷ പാർട്ടികൾക്ക് 10 ശതമാനം സീറ്റുകൾ ലഭിച്ചില്ലെങ്കിൽ പോലും ഈ സ്ഥാനം അവർക്ക്...

‘സിപിഐഎമ്മിന് രണ്ട് കോടി, കോണ്‍ഗ്രസിന് ഒരു കോടി’; എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ച് സി കൃഷ്ണകുമാര്‍

സിപിഐഎമ്മിനും കോണ്‍ഗ്രസിനും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നാണ്...

അവിഹിതം, സാമ്പത്തികം.. എന്തിനാണ് ഈ ഊഹാപോഹങ്ങള്‍? ഞാന്‍ ഒളിച്ചോടിയത് 18-ാം വയസില്‍ അല്ല..; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പാര്‍വതി വിജയ്

തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി വിജയ്. ഡിവോഴ്‌സ് എന്നത് എല്ലാവര്‍ക്കും വിഷമം വരുന്ന കാര്യം തന്നെയാണ്. ദയവ് ചെയ്ത് താന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് വീഡിയോ ചെയ്യരുത്...

‘കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല, യു പ്രതിഭയുടെ മകനെ ഒഴിവാക്കും’; അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എക്സൈസ് റിപ്പോർട്ട്

യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിൽ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എക്സൈസ് റിപ്പോർട്ട്. യു പ്രതിഭയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു. അസിസ്റ്റൻ്റ്...

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍

മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനം; വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി, കേസെടുത്തു

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്. വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ൪ത്ഥി സാജനാണ് (20) മ൪ദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് സാജനെ...