December 12, 2024

തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കരാറുകാരനെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കും....

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. 29കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരുക്കേറ്റത്. പമ്പ ആശുപത്രിയിൽ പ്രാഥമിക...

‘ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു’; പരിഹസിച്ച് മസ്‌ക്

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. യുഎസ് തിരഞ്ഞെടുപ്പ്...

പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി; നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും; ജെപിസിയുടെ കാലാവധി നീട്ടില്ല

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 16 ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിസിനസില്‍ വഖഫ് ബില്ലും ഉള്‍പ്പെടുത്തി പഠിക്കാന്‍ സമയംവേണമെന്ന പ്രതിപക്ഷ...

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വന്‍ വിജയം നേടിയതോടെ രാജ്യത്ത് പിറന്നത് പുതു ചരിത്രം. മഹാവികാസ് അഘാഡി സഖ്യം പ്രതിപക്ഷ നേതൃസ്ഥാനം പോലും നിലനിര്‍ത്താനാവാതെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ...

‘സരിൻ തിളങ്ങുന്ന നക്ഷത്രം, പാർട്ടി വളർത്തും’; പാലക്കാട്ടേത് വഴിവിട്ടജയമാണെന്ന് എകെ ബാലന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് എല്ലാ വഴിവിട്ട മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി നേടിയതാണെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എകെ ബാലന്‍. ഔപചാരികമായ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പേ തന്നെ എസ്ഡിപിഐ, യുഡിഎഫ് സ്ഥാനാര്‍ഥിക്കനുകൂലമായി പാലക്കാട് ടൗണില്‍ പ്രകടനജാഥ നടത്തിയത് അതിന്റെ...

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; ബിജെപി വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് കെ രാധാകൃഷ്ണന്‍

ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ ബിജെപി വലിയ രീതിയില്‍ വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. അതിനാലാണ് ബിജെപിയുടെ വോട്ട് ശതമാനം വര്‍ദ്ധിച്ചതെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയും യുഡിഎഫും...

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ വാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കനേഡിയന്‍...

‘വീട്ടമ്മ വിളി, പെണ്‍ബുദ്ധി പിന്‍ബുദ്ധി പ്രയോഗങ്ങൾ, ‘ഒളിച്ചോട്ട’ വാർത്തകളിലെ സ്ത്രീ വിരുദ്ധത, ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍’; മാധ്യമ ഭാഷയിൽ മാറ്റം അനിവാര്യമെന്ന് വനിതാ കമ്മീഷന്‍

മാധ്യമങ്ങളുടെ ഭാഷയിൽ തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധത ഒഴിവാക്കാൻ സർക്കാരിന് ശുപാർശകൾ നൽകി വനിതാ കമ്മീഷന്‍. വീട്ടമ്മ വിളി ഉൾപ്പെടെയുള്ള വാര്‍ത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയാണ് കമ്മീഷന്‍...

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്റെ നോട്ടീസ്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അ​ഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ...