December 12, 2024

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം...

‘ജനനനിരക്ക് കുത്തനെ ഇടിയുന്നു’; റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരിഗണനയിൽ

റഷ്യയിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നത് പരിഹരിക്കാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം പരിഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെൻ്റിൻ്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്‌റ്റാനിയയാണ് ഇത്...

എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി; കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയെ അനുവദിക്കരുതെന്ന് സിഎംആര്‍എല്‍

എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട് സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ നാലിലേക്ക് മാറ്റി. സിഎംആര്‍എല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയ്ക്ക് 10 ദിവസത്തെ...

‘പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ’: സമാന്ത

സിനിമാ ലോകത്തെ ബന്ധങ്ങളൊന്നുമില്ലാതെയാണ് സമാന്ത കടന്നു വരുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച് എത്തിയത് പോലുമല്ല സമാന്ത എന്നതാണ് വസ്തു‌ത. പഠിക്കുന്ന സമയത്ത് പണം സമ്പാദിക്കാനായി മോഡലിംഗ് ആരംഭിച്ചതായിരുന്നു സമാന്ത. അത് വഴിയാണ് താരത്തെ തേടി...

50 കോടി നഷ്ടപരിഹാരം വേണം; അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകള്‍! നടപടിയുമായി നടി രുപാലി

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകള്‍ ഇഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രുപാലി ഗാംഗുലി. 50 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് രുപാലി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്നും...

‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും

കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും മനോഭാവം മാറ്റാനും ലക്ഷ്യമിട്ടാണ് നയം. ആർത്തവ ശുചിത്വ അവബോധം വിദ്യാർഥികളിൽ...

‘വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും’; നിലപാടറിയിച്ച് പി പി ദിവ്യ

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പി പി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തന്നെയും തന്‍റെ കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും അത് പ്രചരിപ്പിച്ചവർക്കെതിരെയും നിയമ...

റെയില്‍വേ ട്രാക്കില്‍ മഹീന്ദ്ര ഥാര്‍; പരാക്രമം വെര്‍ച്വല്‍ ലോകത്ത് വൈറലാകാന്‍; ഒഴിവായത് വന്‍ ദുരന്തം

ഇന്‍സ്റ്റാഗ്രാം റീലില്‍ ലൈക്കുകള്‍ വാരിക്കൂട്ടി വൈറലാകാന്‍ യുവാക്കള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ പല സ്ഥലങ്ങളിലും അതിരുകടക്കാറുണ്ട്. രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത് ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ്. റീല്‍ ചിത്രീകരിച്ച് വൈറലാകാന്‍ യുവാവ് തിരഞ്ഞെടുത്ത മാര്‍ഗമാണ് ഏവരെയും അമ്പരപ്പിക്കുന്നത്....

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വിധി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ...