November 5, 2024

കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത എക്സൈസ് ഓഫീസില്‍

Share Now

ഇടുക്കി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്.

ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. യൂണിഫോമില്‍ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി.

എക്‌സൈസ് ഓഫീസിന്റെ പിന്‍വശത്തായി കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികള്‍ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. ഓഫീസിന്റെ പിന്‍വശത്തൂടെ കയറിയതിനാല്‍ ബോര്‍ഡ് കണ്ടില്ല.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതി; 26കാരന്‍ അറസ്റ്റില്‍
Next post ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം: ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സച്ചിത റൈയെ അറസ്റ്റ് ചെയ്യാതെ പൊലീസ്