November 5, 2024

പിഎം ആർഷോയെ കോളേജിൽ നിന്നും പുറത്താക്കും; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ, എക്സിറ്റ് ഓപ്ഷൻ എടുക്കുമെന്ന് അർഷോ

Share Now

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കും. ഇതിന് മുന്നോടിയായി ആർഷോയുടെ മാതാപിതാക്കൾക്ക് കോളേജ് അധികൃതർ നോട്ടീസ് നൽകി. ദീ‍ർഘനാളായി കോളജിൽ ഹാജരാകാത്തതിനാലാണ് ആർഷോക്കെതിരെ കോളജ് അധികൃതർ നടപടി എടുത്തത്.

ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു പി എം ആർഷോ. കോളജിൽ ഹാജരാകാതിരുന്നതിന്റെ കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് ആർഷോയുടെ മാതാപിതാക്കൾക്ക് പ്രിൻസിപ്പൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആ‍‍ര്‍ഷോ രംഗത്തെത്തി.

കോളേജിൽ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
Next post ‘പൊലീസിനേയും മറ്റു ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’; പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്‍