November 5, 2024

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു

Share Now

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്.

മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതോടെ ബസിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബേസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു
Next post ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ ‘താമര വിമതന്മാര്‍’; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി