November 4, 2024

മരകഷ്ണം എന്ന് കണ്ട് എടുക്കാൻ തുനിഞ്ഞപ്പോൾ പെരുമ്പാമ്പിനെ കണ്ടു ഭയന്നോടി വയോധിക

Share Now

വെള്ളനാട്:
വെള്ളനാട് മണി കുറുംബിൽ റോഡിൽ നീളമുള്ള മരകഷ്ണം കിടക്കുന്നത് അപകടത്തിനു കാരണമാകും എന്ന് കണ്ട് അതെടുത്ത് മാറ്റാൻ ചെന്ന വയോധിക ഞെട്ടലോടെ കണ്ടത് പതിയെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ ആണ്.അൽപ്പം ഒന്ന് ആന്ധാളിച്ച് നിന്ന ഇവർ പിന്നെ നിലവിളിച്ച് ഓടി ആളെ കൂട്ടുകയും പരുത്തിപള്ളി ആർ ആർ ടി അംഗം റോഷ്നി ജി എസ് എത്തി പെരുമ്പാമ്പിനെ പിടകൂടി.വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആണ് സംഭവം.


വെള്ളനാട് മണികുറുംബിൽ റോഡിൽ കണ്ട പാമ്പ് പിന്നീട് ഇഴഞ്ഞു സമീപത്തെ ജയയുടെ വീടിൻ്റെ പറമ്പിലേക്ക് കയറി.നാട്ടുകാർ പരുത്തിപള്ളി വനം വകുപ്പിനെ അറിയിക്കുകയും റോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.
പത്തടിയും പതിനഞ്ചു കിലോ ഭാരവും ഉള്ള പെരുമ്പാമ്പിനെ ആണ് വ്യാഴാഴ്ച പിടികൂടിയത്.

ഇതിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി.കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.


വെള്ളനാട് മണികുറുംബിൽ ഉൾപ്പെടെ പ്രദേശങ്ങളിൽ കോഴികൂടുകളിലും പിന്നിട് ജെസിബി യില് ഉൾപ്പെടെ കയറി പെരുമ്പാമ്പുകൾ ഭീതി പരത്തിയിരുന്നു. വെള്ളനാട് ആര്യനാട് കുറ്റിച്ചൽ പ്രദേശങ്ങളിൽ ഇപ്പൊൾ ഇത് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലാവോട് തോപ്പ് കുളം പുനരുദ്ധാരണത്തിന് പദ്ധതി രേഖ
Next post മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.