November 5, 2024

പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു

Share Now

നെയ്യാറ്റിൻകര :പീഡിയാട്രിക് എമർജൻസി കെയർ ശില്പശാല സംഘടിപ്പിച്ചു.
നിംസ് മെഡിസിറ്റി പീഡിയാട്രിക് – നവജാത ശിശു വിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി ഡോക്ടേഴ്സിനും നഴ്സുമാർക്കും വേണ്ടി പീഡിയാട്രിക് എമർജൻസി കെയർ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനത്ത് നിന്നും മുൻ കൂട്ടി രജിസ്റ്റർ ചെയ്ത ശിശു രോഗ വിദഗ്ധരും എമർജൻസി കെയർ ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരും ശില്പശാലയിൽ പങ്കെടുത്തു .

നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി അദ്ധ്യക്ഷത വഹിച്ചു.നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ.എം.കെ.സി നായർ ഉദ്ഘാടനം ചെയ്തു.

നിംസ് മെഡിസിറ്റി പീഡിയാട്രിക്- നിയനറ്റോളജി വിഭാഗം മേധാവി ഡോ. ഹസീന നേതൃത്വം നൽകി. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു സ്വാഗതം പറഞ്ഞു. അഡിഷണൽ പ്രൊഫസറും എസ്എടി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. ഷീജ സുഗുണൻ , നിംസ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ശ്രീമതി ജോസഫിൻ വിനിത തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. നിംസ് മെഡിസിറ്റി പീഡിയാട്രീഷൻ ഡോ. നിഷ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു .


നിംസ് മെഡിസിറ്റിയിലെ പീഡിയാട്രീഷൻമാരായ ഡോ. നിഷ , ഡോ. ജയദേവൻ , ഡോ. ഷെബിൻ, ഡോ. അശ്വിൻ, ഡോ. റോഷിത്ത് , പീഡിയാട്രിക് ഇൻന്റെൻസി വിസ്റ്റ് ഡോ. ദിവാകർ ജോസ് കൂടാതെ എസ് എ റ്റി ആശുപത്രിയിലെ ശിശു രോഗ വിഭാഗം അഡീഷണൽ പ്രൊഫ. ഡോ.ഷീജ സുഗുണൻ , അനന്തപുരി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷനും നിയനറ്റോളജിസ്റ്റുമായ ഡോ. കമല എസ് , പീഡിയാട്രീഷൻ ഡോ. ഗോപിക ശേഖർ , ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. നിഷാ നായർ , എസ്.കെ. ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. മീനാ കൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാവി തലമുറയെ ലഹരി മുക്തമാക്കുക.ലഹരി വിരുദ്ധ ദിനത്തിൽ ക്രൈസ്റ്റ് നഗർ പബ്ലിക്ക് സ്കൂൾ
Next post വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ കാട്ടു പാമ്പ്. ആര് ആര് ടീ എത്തി പിടികൂടി.