ഇൻസ്റ്റാഗ്രാം താരം നിവേദ്യ.ആർ.ശങ്കർ ഇനി മലയാള സിനിമയിലേക്ക്…
ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ. ശങ്കർ. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. തമിഴിലും തെലുങ്കിലുമടക്കം നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും എത്തുകയാണ് ഈ മിടുക്കി. അഷ്കർ സൗദാൻ നായകനാവുന്ന സിനിമയിൽ ഹണി റോസ്, ഗൗരി നന്ദ എന്നിവർ നായികമാരാകുന്നു.
“ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല,” എന്ന് നിവേദ്യ. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോള്ളോവേർസ് ആയി എന്ന് നിവേദ്യ.
More Stories
ഐശ്വര്യ റായ്യെ ഒരുപാട് പീഡിപ്പിച്ചു, തോളെല്ല് ഒടിച്ചിട്ടുണ്ട്, എന്നെയും ഏറെ ഉപദ്രവിച്ചു; സല്മാന് ഖാനെതിരെ മുന്‍കാമുകി സോമി അലി
സല്മാന് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍കാമുകി സോമി അലി. നടിയും മോഡലുമായ സോമി അലി എട്ട് വര്‍ഷത്തോളം സല്മാന് ഖാന്റെ കാമുകി ആയിരുന്നു. സല്മാന് ഖാനില്‍ നിന്നും...
വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജു കുര്യൻ
നടി അഞ്ചു കുര്യൻ വിവാഹിതയാവുന്നു. വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിശ്ചയത്തിന്റെ ചിതങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. റോഷൻ കരിപ്പയാണ് വരൻ. കോട്ടയം സ്വദേശിയാണ് അഞ്ജു കുര്യൻ....
ബാലയുടെ നാലാം വിവാഹം ; പിന്നാലെ വഴിപാട് നടത്തി പ്രസാദവുമായി പുഞ്ചിരിച്ച് അമൃത
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗായിക അമൃത സുരേഷ്. തന്റെ വിശേഷങ്ങള്‍ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ അമൃത പങ്കുവെച്ച ചിത്രവും അതിന്...
ഒസ്ക്കാറിൽ തിളങ്ങി ഇന്ത്യ നാട്ട് നാട്ട് ഒറിജിനൽ സോങ്ങ്
ഒന്നര പതിറ്റാണ്ടിന് ശേഷം ഒസ്ക്കാറിൽ തിളങ്ങി ഇന്ത്യ.തൊണ്ണൂറ്റിയഞ്ചാം ഒസ്കറിൽ ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ ആണ് ലഭിച്ചത്.മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന...
മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ
കാട്ടാക്കട:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിലും മിമിക്രിയിലും എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ അഭിമാനമായി മാറിയിരിക്കുകയാണ് പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പ്ലാവൂർ...
കാട്ടാക്കടയിൽ വച്ചു ആസിഫ് അലിക്ക് പരിക്ക്
കാട്ടാക്കട: സിനിമ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. കാട്ടാക്കട കഞ്ചിയൂർകോണം ചിന്മയ മിഷൻ സ്കൂളിന് സമീപത്തായുള്ള വീട്ടിൽ നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ...