November 5, 2024

മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു

Share Now

തിരുവനന്തപുരം:

മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സുരക്ഷാ മേധാവിയുടെ മുറിക്ക് മുന്നിൽ വച്ചായിരുന്നു മർദ്ദനം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. രണ്ട് സുരക്ഷാ ജീവനക്കാർ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം പുറംലോകം അറിഞ്ഞത്.

ഒപി സമയം കഴിഞ്ഞ് യുവാവ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. എന്നാൽ ഒപിയിലിരുന്ന് ഇയാൾ മദ്യപിക്കുന്നത് വിലക്കിയത് ആണ് എന്നാണ് സുരക്ഷാ വിഭാഗം സംഭവത്തെ കുറിച്ച് പറയുന്നത്.

സംഭവത്തെ കുറിച്ച് മെഡിക്കൽ കോളേജ് അധികൃതർ പോലീസ് എന്നിവർ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബജറ്റിൽ അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി
Next post ആദിവാസി യുവതിയെ ഇളയച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.