November 5, 2024

കാട്ടാൽ മേളക്ക് ഷാജി എൻ കരുൺ തിരിതെളിച്ചു

Share Now

കാട്ടാക്കട .കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേള 2022 ന് സംവിധായകനും,സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ ചെയർമാൻനുമായ    ഷാജി എൻ കരുൺ  തിരിതെളിച്ചു.ചടങ്ങിൽ കാട്ടാൽ പുരസ്ക്കാരം ഗായിക കെ എസ് ചിത്ര ഏറ്റുവാങ്ങി.ഐ ബി സതീഷ് എംഎൽഎ അദ്ധ്യക്ഷനായ  ഉദ്‌ഘാടന ചടങ്ങിൽ. സർക്കാർ ചീഫ് വിപ്പ് പ്രൊഫ . എൻ ജയരാജ്  ,ജി സ്റ്റീഫൻ എം എൽ എ , സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഐ സാജു , കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻ്റ് കെ അനിൽകുമാർ , മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എ സുരേഷ് കുമാർ ,കൈരളി ചാനൽ പരസ്യ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ ബി സുനിൽ എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ കെ ഗിരി നന്ദി പറഞ്ഞു.2022 ലെ കാട്ടാൽ പുരസ്കാരം ഗായിക കെ എസ് ചിത്രക്ക് സമ്മാനിച്ചു.കാട്ടാൽ പത്രികയുടെ കെ എസ് ചിത്ര വിശേഷാൽ പതിപ്പ് പ്രൊഫ എൻ ജയരാജ് ഐ ബി സതീഷ് എംഎൽഎ ക്ക് നൽകിയും കാട്ടാൽ പത്രിക 2022 സംവിധായകൻ ഷാജി എൻ കരുൺ ജി സ്റ്റീഫൻ എം എൽ എ ക്കും നൽകി പ്രകാശനം ചെയ്തു.തുടർന്ന് പ്രശസ്തരായ നിരവധിഗായകരും നടീനടൻമാരും കലാകാരൻമാരും അണിനിരന്ന കൈരളി ചാനൽ സംഘടിപ്പിച്ച ഉത്സവ് 2022 മെഗാ ഇവൻ്റ് നടന്നു.പത്ത് ദിവസം നീണ്ടു നിൽക്കുന്ന കാട്ടാൽ പുസ്തകമേള മേയ് 27 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനം പുതിയ കെട്ടിടത്തിലേയ്ക്ക്;ഇക്കണോമിക് ഒഫന്‍സസ് വിങ് ബുധനാഴ്ച നിലവില്‍ വരും
Next post വാഹനം വീട്ടിലേക്ക് ഇടിച്ചു കയറി.തുടർനടപടി വൈകുന്നു പരാതിയുമായി വീട്ടുടമ