November 8, 2024

ജനറല്‍ ആശുപത്രിയില്‍ താത്കാലിക ഒഴിവ്

Share Now

ജനറല്‍ ആശുപത്രിയില്‍ താത്കാലിക വ്യവസ്ഥയില്‍ ലാബ് ടെക്‌നീഷ്യന്‍, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആറു മാസത്തേക്കാണ് നിയമനം. ലാബ് ടെക്‌നീഷ്യന് സര്‍ക്കാര്‍ അംഗീകൃത പാരാ മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ലഭിച്ച ബി.എസ്.സി. എം.എല്‍.റ്റി അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, പാസ് കൗണ്ടര്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടുവും മലയാളം – ഇംഗ്ലീഷ് ഡാറ്റാ എന്‍ട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്‍ 11 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post റബ്ബർ ടാപ്പിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി
Next post അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത