അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ സാന്നിധ്യത്തില്‍, ഡോ. ടി.കെ. ആനന്ദി കൈമാറി. ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ലിംഗ വ്യത്യാസമില്ലാതെയുള്ള അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്. അങ്കണവാടി തീം ചാര്‍ട്ട്, അങ്കണപ്പൂമഴ എന്ന കുട്ടികളുടെ പ്രവര്‍ത്തന പുസ്തകം, അധ്യാപക സഹായിയായ അങ്കണത്തൈമാവ് എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ലിംഗനീതി, തുല്യത എന്നിവ പരിഗണിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പഠനാനുഭവം നല്‍കാനുള്ള ശിപാര്‍ശകളാണ് കമ്മിറ്റി നല്‍കിയത്. ഈ പഠന സാമഗ്രികളില്‍ ചിത്രീകരണം, കവിതകള്‍, കഥകള്‍ എന്നീ മേഖലകളില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്കി.
ഡോ. ടി.കെ. ആനന്ദി ചെയര്‍പേഴ്സണും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസര്‍ ഡോ. വി.ടി. ഉഷ, കില ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ഡോ. അമൃത് രാജ്, കാസര്‍ഗോഡ് ചെറിയകര ഗവ. എല്‍.പി.എസ്. അധ്യാപകന് മഹേഷ് കുമാര്‍, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്.
More Stories
‘പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ, മനുഷ്യർ ഇത്ര ചെറുതായിപ്പോയോ?’; മന്ത്രി എം ബി രാജേഷ്
വിവാഹ വേദിയിൽ വോട്ടുചോദിക്കാനെത്തിയ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ പി സരിനെ അഭിവാദ്യം ചെയ്യാത്തതിനെ വിമർശിച്ച് മന്ത്രി...
കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു
മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന...
ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങി കേരളം; ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി; കാനനപാതകളില്‍ 13600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്....
‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ
പാലക്കാടെ സ്ഥാനാർത്ഥികളുടെ കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു. കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍...
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി. ഡിഐജി സതീശ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ്...
പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള...