Breaking News

മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം

മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി.

മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ.

2007 മുതൽ മംഗോളിയൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിലുണ്ട്. എന്നാൽ, 2018ൽ മാത്രമാണ് സർക്കാരിനു കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റ് അംഗീകരിക്കപ്പെട്ടത്. വനിതാ ക്രിക്കറ്റിനാണ് മംഗോളിയയിൽ കൂടുതൽ പ്രചാരം. 2011ൽ തജികിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ നിലവിൽ വന്നു. 22 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് അസോസിയേഷനു കീഴിലുള്ളത്. 2014ൽ നിലവിൽ വന്ന സിറ്റ്സർലൻഡ് ക്രിക്കറ്റ് അസോസിയേഷനു കീഴിൽ 33 ക്ലബുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *