Breaking News

രാജ്യത്ത് പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യുന്നത് നിയന്ത്രിച്ച് ആർബിഐ

രാജ്യത്ത് പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യുന്നതിനെ നിയന്ത്രിച്ച് ആർ.ബി.ഐ. മാസ്റ്റർകാർഡ് ഏഷ്യാ പസഫിക് പ്രൈവറ്റ് ലിമിറ്റഡിന് ഇത് സംബന്ധിച്ച് ആർബിഐ നിർദ്ദേശം നൽകി. രാജ്യത്തെ ഉപഭോക്‌താക്കൾക്ക് ജൂലൈ 22 മുതൽ പുതിയ മാസ്റ്റർ കാർഡുകൾ വിതരണം ചെയ്യരുതെന്നാണ് നിർദ്ദേശം. പേയ്മെൻ്റ് ഡാറ്റ സംരക്ഷിക്കുന്നതിൽ വീഴ്ച കണ്ടതിനെ തുടർന്നാണ് നടപടി. നിലവിൽ ഉപയോഗിക്കുന്ന മാസ്റ്റർ കാർഡുകൾക്ക് നിയന്ത്രണം ബാധകമാവില്ല.

പുതിയ ഡെബിറ്റ്,ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ മാസ്റ്റർകാർഡുകളായി നൽകരുതെന്നാണ് നിർദ്ദേശം. കാർഡുകൾ ഇഷ്യൂ ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മാസ്റ്റർ കാർഡ് ഏഷ്യാ പസഫിക് പ്രൈവറ്റ് ലിമിറ്റഡ് നിർദ്ദേശം കൈമാറി. രാജ്യത്ത് കാർഡ് നെറ്റ്‌വർക്ക് നിയന്ത്രിക്കുന്ന കമ്പനിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *