Breaking News

റോഡിൻ്റെ ശോചനീയാവസ്ഥ ഭാരതീയ കംഗാർ സേന പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോഴിക്കോട്: മാങ്കാവ് മുതൽ കല്ലുത്താൻ കടവ് വരെയുള്ള റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് മിംസ് ഹോസ്പിറ്റലിന് സമീപത്ത് റോഡിന് ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശിവസേനയുടെ തൊഴിലാളി വിഭാഗമായ ഭാരതീയ കാംഗാർ സേനയുടെ നേതൃത്വത്തിൽ മിംസ് ഹോസ്പിറ്റലിന് സമീപം പ്രതിഷേധ സമരം സംഘടിപ്പിച്ചു. ശിവസേന സംസ്ഥാന സമിതി അംഗം കെ.ഷാജി രാഘവ പണിക്കർ സമരം ഉദ്ഘാടനം ചെയ്തു.

നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് രക്ഷ നേടാൻ പൊതു ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് മാങ്കാവ് മിനി ബൈപ്പാസ് റോഡിനെയാണ് എന്നാൽ ഈ റോഡ് കാലങ്ങളായി തകർന്ന് യാത്ര ദുഷ്ക്കരമായ അവസ്ഥയാണ്. ഇന്ന് നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണ് മാങ്കാവ് മിനി ബൈപ്പാസ്. റോഡിൻ്റെ ശോചനീയാവസ്ഥ കാരണം ദിനം പ്രതി നിരവധി അപടകങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഗതാഗത കുരുക്കിന് ആക്കം കൂട്ടികൊണ്ടാണ് ബൈപ്പാസിൻ്റെ ഇരു വശങ്ങളിലുമായുള്ള അനധികൃത പാർക്കിങ്ങ് . ലോക്ക് ഡൗണും, ഇന്ധന വില വർദ്ധനവും കാരണം ജീവിതം നരക തുല്യമായ ഓട്ടോ തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർക്ക് മറ്റൊരു പ്രഹരമാണ് റോഡിൻ്റെ ശചനീയാവസ്ഥയും, അനധികൃത പാർക്കിങ് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും.

റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ അധികാരികൾ തയ്യാറാകണം അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഷാജി രാഘവ പണിക്കർ പറഞ്ഞു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി, കോർപ്പറേഷൻ സെക്രട്ടറി, സിറ്റി ട്രാഫിക്ക് എന്നിവർക്ക് നിവേദനവും നൽകി ഭാരതീയ കാoഗാർ സേന ജില്ല പ്രസിഡണ്ട് സുബീഷ് അനോളി അധ്യക്ഷത വഹിച്ചു. ബി.കെ.എസ് ഭാരവാഹികളായ മധു, ദീപക്ക് എന്നിവർ നേതൃത്വം നൽകിയ സമരത്തിൽ ശിവസേന നേതാക്കളായ ബിജു വരപ്പുറത്ത്, ഷിബു ചെമ്മലത്തൂർ, അനൂപ് മാമ്പറ്റ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *