Breaking News

കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് ശരദ് പവാര്‍: ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷ പാര്‍ട്ടികളും സമരക്കാരും

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മൂന്ന് നിയമങ്ങളെയും പൂര്‍ണമായി നിരസിക്കുന്നതിന് പകരം ആവശ്യമായ ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പ്രധാന നേതാവായ ശരദ്...

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രാരംഭഘട്ടത്തിലുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കവേയായിരുന്നു കോടതിയുടെ...

ആദ്യം മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം, പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശങ്ങളുടെ ചുമതല; ബി.ജെ.പിയില്‍ സ്വാധീനമുറപ്പിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കിയതിന് പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശങ്ങളുടെ ചുമതലയും കൈക്കലാക്കി ജ്യോതിരാദിത്യ സിന്ധ്യ. 30 അംഗ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട ഒമ്പത് വകുപ്പുകള്‍ സിന്ധ്യയുടെ അനുയായികളാണ് കൈക്കലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ...

നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ബി.ജെ.പി. അംഗങ്ങള്‍ സര്‍ക്കാരിനെതിരെ ബഹളം വെക്കുകയും ബഹളം രൂക്ഷമായതോടെ ഗവര്‍ണര്‍ തിരിച്ചുപോവുകയുമായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ...

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ്; ടിപിആർ 10.11%

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ്...

മൈക്രോസോഫ്റ്റിലെ ഗുരുതര തകരാർ പരിഹരിച്ചു; ഇന്ത്യൻ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യൻ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഡൽഹി സ്വദേശിയായ അദിതി സിംഗാണ് മൈക്രോസോഫ്‌റ്റിൽ നിന്നും അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൌഡ് പ്ലാറ്റ്ഫോമായ...

‘നമ്പർ വൺ ആവാൻ കോവിഡ് മരണങ്ങൾ കണക്കിൽ നിന്നും മാറ്റി’; രേഖയിൽ ഉള്ളത് മൂന്നിൽ ഒന്ന് മാത്രമെന്ന് കെ. സുരേന്ദ്രൻ

സംസ്ഥാന സർക്കാർ കോവിഡ് മരണങ്ങളുടെ എണ്ണം മറച്ച് വെച്ചെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്പർ വൺ കേരളം...

പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിദ്ധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ഉള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ വളപ്പിന് മുകളിൽ ഒരു ഡ്രോൺ കണ്ടതായി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ലംഘനത്തിനെതിരെ പാകിസ്ഥാനോട് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ...

തിരുവഞ്ചൂരിന് എതിരെ ഉയർന്ന വധഭീഷണി നിസ്സാരമായി അവഗണിക്കാവുന്നതല്ല: കെ.കെ രമ

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയുയർന്നിരിക്കുന്ന വധഭീഷണി തീർച്ചയായും ഗൗരവതരമാണെന്ന് കെ.കെ രമ എം.എൽ.എ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവർ ഈ വധഭീഷണിയുടെ അന്വേഷണപരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ടെന്നും കെ.കെ രമ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം:...

‘പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ല’: ഡി.ജി.പിക്ക് പരാതി നൽകി തൃശൂര്‍ മേയർ

പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ഡിജിപിക്ക് പരാതി നല്‍കി.